അ​ർ​ത്തു​ങ്ക​ൽ പ​ള്ളി​യി​ൽ ന​ട​തു​റ​ക്ക​ൽ ഇ​ന്ന്
Friday, January 17, 2020 10:42 PM IST
ചേ​ർ​ത്ത​ല: അ​ർ​ത്തു​ങ്ക​ൽ പ​ള്ളി​യി​ൽ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള ന​ട​തു​റ​ക്ക​ൽ ഇ​ന്ന്. പു​ല​ർ​ച്ചെ അ​ഞ്ചി​ന് അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക​യി​ൽ ന​ട​ക്കു​ന്ന ന​ട​തു​റ​ക്ക​ൽ ച​ട​ങ്ങി​നു സാ​ക്ഷി​ക​ളാ​കാ​ൻ ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ വി​ശ്വാ​സി​ക​ൾ പ​ള്ളി​യി​ലും മു​റ്റ​ത്തു​മാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.
കെഎ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ​യോ​ടെ തി​രു​സ്വ​രൂ​പം പു​റ​ത്തെ​ടു​ത്തു പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി തി​രു​ന​ട​യി​ൽ വ​യ്ക്കും. പ​ള്ളി​യി​ൽ പ്ര​ത്യേ​കം സൂ​ക്ഷി​ച്ച അ​റ​യി​ൽ​നി​ന്നു വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണ് തി​രു​സ്വ​രൂ​പം പു​റ​ത്തെ​ടു​ക്കു​ന്ന​ത്.
തി​രു​സ്വ​രൂ​പം പു​റ​ത്തെ​ടു​ക്ക​ൽ ച​ട​ങ്ങു​ക​ൾ​ക്ക് റെ​ക്ട​ർ ഫാ. ​ക്രി​സ്റ്റ​ഫ​ർ എം. ​അ​ർ​ഥ​ശേ​രി​യി​ൽ നേ​തൃ​ത്വം ന​ൽ​കും. പു​ല​ർ​ച്ചെ ന​ട തു​റ​ക്ക​ൽ, തി​രു​സ്വ​രൂ​പ വ​ന്ദ​ന​ത്തി​നു​ശേ​ഷം​ന​ട​ക്കു​ന്ന ദി​വ്യപൂജ അർ പ്പണത്തിനു ഫാ. ​ജോ​യി പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ൽ​ത്ത​യ്യി​ൽ സു​വി​ശേ​ഷ​പ്ര​സം​ഗം ന​ട​ത്തും. 20നാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ​ദി​നം.
20നു ​രാ​വി​ലെ 11നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് എ​റ​ണാ​കു​ളം​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം 3.30നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് ആ​ല​പ്പു​ഴ രൂ​പ​ത അ​ധ്യ​ക്ഷ​ൻ ഡോ. ​ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ൾ ദി​ന​ത്തി​ലും പ്ര​ദ​ക്ഷി​ണ​ത്തി​ലും ല​ക്ഷ​ങ്ങ​ളാ​ണു പ​ങ്കെ​ടു​ക്കു​ക. കൃ​ത​ജ്ഞ​താ​ദി​ന​ത്തോ​ടെ 27നാ​ണ് തി​രു​നാ​ൾ സ​മാ​പി​ക്കു​ക. പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി പു​റ​ത്തെ​ടു​ത്ത അ​ദ്ഭു​ത തി​രു​സ്വ​രൂ​പ​ത്തി​ന്‍റെ ന​ട രാ​ത്രി 12ന് ​അ​ട​യ്ക്കും.

20ന് ​
പ്രാ​ദേ​ശി​ക
അ​വ​ധി

ആ​ല​പ്പു​ഴ: അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ലെ തി​രു​നാ​ൾ പ്ര​മാ​ണി​ച്ച് 20ന് ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ച് ഉ​ത്ത​ര​വാ​യി.