പച്ചക്കറിയിൽ നൂറുമേനി കൊയ്ത് തേവർവട്ടം സ്കൂളിലെ വിദ്യാർഥികൾ
Sunday, January 19, 2020 9:57 PM IST
പൂ​ച്ചാ​ക്ക​ൽ : പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ പു​തി​യ പാ​ഠ​ങ്ങ​ൾ പ​ഠി​ച്ച് നൂ​റു​മേ​നി വി​ജ​യം കൊ​യ്ത് വി​ദ്യാ​ർ​ഥി​ക​ൾ. പൂ​ർ​ണ​മാ​യ ജൈ​വ​കൃ​ഷി​യി​ലൂ​ടെ മി​ക​ച്ച വി​ള​വു നേ​ടി​യെ​ടു​ക്കാ​ൻ ഇ​വ​ർ​ക്കു സാ​ധി​ച്ചു. പൂ​ച്ചാ​ക്ക​ൽ തേ​വ​ർ​വ​ട്ടം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ചീ​ര, പാ​വ​ൽ, പ​യ​ർ, വ​ഴു​ത​ന, വെ​ണ്ട, ത​ക്കാ​ളി തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ൾ കൃ​ഷി ചെ​യ്ത​ത്.
ജൈ​വ​രീ​തി​യി​ലു​ള്ള കൃ​ഷി​യാ​ണ് ഇ​വ​ർ പ​രീ​ക്ഷി​ച്ച​ത്. സ്കൂ​ൾ വ​ള​പ്പി​ൽ നെ​ൽ​കൃ​ഷി​യും ഇ​വ​ർ പ​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്. കൃ​ഷി പ​രി​പാ​ലി​ച്ചി​രു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളും പി​ടി​എ അം​ഗ​ങ്ങ​ളു​മാ​ണ്. ആ​വ​ശ്യ​ത്തി​നു​ള്ള പ​ച്ച​ക്ക​റി​ക​ള്‍ തോ​ട്ട​ത്തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​തി​നാ​ൽ വി​ഷ​മി​ല്ലാ​ത്ത പ​ച്ച​ക്ക​റി​ക​ള്‍ കു​ട്ടി​ക​ള്‍​ക്കു ക​ഴി​ക്കാം.
സീ​നി​യ​ർ അ​സി. വി.​ആ​ർ. ര​ജി​ത ടീ​ച്ച​റാ​ണ് പ്രോ​ത്സാ​ഹ​ന​വു​മാ​യി കു​ട്ടി​ക​ളോ​ടൊ​പ്പം ഉ​ള്ള​ത്. പ്രി​ൻ​സി​പ്പ​ൽ പി.​എ​സ്. സു​രേ​ഷ്, പ്ര​ധാ​നാ​ധ്യാ​പി​ക കെ. ​ശ്രീ​ജ, പി​ടി​എ അം​ഗ​ങ്ങ​ളാ​യ ര​ശ്മി മു​ര​ളി​ധ​ര​ൻ, ശ്രീ​ക്കു​ട്ട​ൻ, മ​ഹേ​ഷ്, പു​ഷ്പ, ദീ​പ്തി, അ​ജി​ത് എ​ന്നി​വ​രും കൃ​ഷി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. കൃ​ഷി​യെ സ്നേ​ഹി​ക്കാ​നും പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കാ​നും ക​ഴി​യു​ന്ന ഒ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. വ​രും വ​ർ​ഷ​ങ്ങ​ളി​ലും പ​ച്ച​ക്ക​റി കൃ​ഷി പ​ഠ​ന​ത്തോ​ടൊ​പ്പം തു​ട​രാ​നാ​ണ് തീ​രു​മാ​നം.