ശ്രീ​കു​മാ​ര​ൻ ത​ന്പി സാ​രം​ഗ പു​ര​സ്കാ​രം വാ​ണീ​ജ​യ​റാ​മി​ന്
Monday, January 20, 2020 10:51 PM IST
ആ​ല​പ്പു​ഴ: മ​ധ്യ​കേ​ര​ള​ത്തി​ലെ ഏ​റ്റ​വും​വ​ലി​യ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സാ​രം​ഗ ക​ൾ​ച്ച​റ​ൽ ഫോ​റം ഗാ​ന​ര​ച​യി​താ​വ് ശ്രീ​കു​മാ​ര​ൻ ത​ന്പി​യു​ടെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ശ്രീ​കു​മാ​ര​ൻ ത​ന്പി സാ​രം​ഗ പ്ര​ഥ​മ പു​ര​സ്കാ​ര​ത്തി​നു ഗാ​യി​ക വാ​ണീ​ജ​യ​റാ​മി​നെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ഭാ​രാ​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​ര​ല​ക്ഷം രൂ​പ​യും നാ​ദ​മ​യൂ​രം ശി​ല്പ​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. ഇ​തോ​ടൊ​പ്പം 2018 ലെ ​സാ​രം​ഗ പു​ര​സ്കാ​രം ഗാ​ന​ര​ച​യി​താ​വ് ദേ​വ​ദാ​സി​നു സ​മ്മാ​നി​ക്കും. 25 നു ​വൈ​കു​ന്നേ​രം നാ​ലി​ന് ഹ​രി​പ്പാ​ട് ശ​ബ​രീ​സ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ശ്രീ​കു​മാ​ര​ൻ ത​ന്പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​ന്ത്രി ജി. ​സു​ധാ​ക​ര​നും ശ്രീ​കു​മാ​ര​ൻ ത​ന്പി​യും ചേ​ർ​ന്നു വാ​ണീ​ജ​യ​റാ​മി​ന് പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കും. 2018 ലെ ​പു​ര​സ്കാ​രം പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ദേ​വ​ദാ​സി​നു സ​മ്മാ​നി​ക്കും. സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്നു ഗാ​ന​മേ​ള, നൃ​ത്ത​സ​ന്ധ്യ, സാ​ക്സ​ഫോ​ണ്‍ ഫ്യൂ​ഷ​ൻ എ​ന്നി​വ​യും അ​ര​ങ്ങേ​റും.
ഗാ​ന നി​രൂ​പ​ക​ൻ ടി.​പി. ശാ​സ്ത​മം​ഗ​ലം ചെ​യ​ർ​മാ​നും സം​ഗീ​ത​സം​വി​ധാ​യ​ക​ൻ മോ​ഹ​ൻ സി​ത്താ​ര, സം​ഗീ​ത നി​രൂ​പ​ക​ൻ ഡോ. ​സ​ജി​ത്ത് ഏ​വൂ​രേ​ത്ത്, ഡോ. ​ക​ലാ​മ​ണ്ഡ​ലം വി​ജ​യ​കു​മാ​രി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ജൂ​റി​യാ​ണ് ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സാ​രം​ഗ ക​ൾ​ച്ച​റ​ൽ ഫോ​റം ചെ​യ​ർ​മാ​ൻ എ​സ്. കൃ​ഷ്ണ​കു​മാ​ർ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ഡ്വ. ടി.​എ​സ്. താ​ഹ, ജൂ​റി​യം​ഗം സ​ജി​ത്ത് ഏ​വൂ​രേ​ത്ത്, സ​ജീ​വ് മേ​നോ​ൻ, അ​ഡ്വ. എം.​എം. അ​ന​സ് അ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.