ഗാ​ന്ധി സ്മൃ​തി സെ​മി​നാ​റും ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​വും
Monday, January 20, 2020 10:51 PM IST
ആ​ല​പ്പു​ഴ: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ സ​ന്ദേ​ശ​വും സ​മ​ര​മാ​ർ​ഗ​വും പ്ര​ച​രി​പ്പി​ക്കാ​നു​ള്ള വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ന്നൂ​റി​ലേ​റെ വാ​യ​ന​ശാ​ല​ക​ളി​ൽ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ’ഗാ​ന്ധി​ജ​നാ​ധി​പ​ത്യം ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന’ എ​ന്ന വി​ഷ​യ​ത്തി​ൽ 27 മു​ത​ൽ 29 വ​രെ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നൂ​റി​ലേ​റെ വാ​യ​ന​ശാ​ല​ക​ളി​ൽ ഗാ​ന്ധി​ജിയു​ടെ ജീ​വി​ത​വും ഇ​ന്ത്യാ​വി​ഭ​ജ​ന​കാ​ല​ത്തെ ദു​ര​ന്ത​വും ചി​ത്രീ​ക​രി​ക്കു​ന്ന ച​ല​ച്ചി​ത്ര​വും ഫാ​സി​സ്റ്റ് വി​രു​ദ്ധ ച​ല​ച്ചി​ത്ര​വും പ്ര​ദ​ർ​ശി​പ്പി​ക്കും. 23 നു ​രാ​വി​ലെ 10.30 ന് ​ആ​ല​പ്പു​ഴ സി​വി​ൽ സ്റ്റേ​ഷ​ൻ അ​ങ്ക​ണ​ത്തി​ൽ ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള 101 ഫോ​ട്ടോ​ക​ളു​ടെ പാ​ന​ൽ പ്ര​ദ​ർ​ശ​നം ക​ള​ക്‌​ട​ർ എ. ​അ​ഞ്ജ​ന ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്നു ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ മാ​ലൂ​ർ ശ്രീ​ധ​ര​ൻ, കെ.​കെ. സു​ലൈ​മാ​ൻ, കെ.​ടി. മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.