വ​കു​പ്പു​ക​ൾ ത​ർ​ക്കം തു​ട​രു​ന്നു, കു​ടി​വെ​ള്ളം​മു​ട്ടി കു​ട്ട​നാ​ട്ടു​കാ​ർ
Saturday, January 25, 2020 10:56 PM IST
മ​ങ്കൊ​ന്പ്: ര​ണ്ടു വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കു​ടി​വെ​ള്ള പൈ​പ്പു​ലൈ​നി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നു പ​രാ​തി. ആ​ല​പ്പു​ഴ​ച​ങ്ങ​നാ​ശേ​രി റോ​ഡി​ലെ ലൈ​നു​ക​ളി​ലു​ണ്ടാ​യ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നാ​കാ​ത്ത​തു​മൂ​ലം ക​ഴി​ഞ്ഞ ആ​റു​മാ​സ​ങ്ങ​ളാ​യി വ​ലി​യൊ​രു പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള വി​ത​ര​ണ​മാ​ണ് ത​ക​രാ​റി​ലാ​യി​രി​ക്കു​ന്ന​ത്.

നെ​ടു​മു​ടി പൂ​പ്പ​ള്ളി ജം​ഗ്ഷ​നു പ​ടി​ഞ്ഞാ​റു​വ​ശം, കൈ​ന​ക​രി ജം​ഗ്ഷ​ൻ, പ​ള്ളി​ക്കൂ​ട്ടു​മ്മ ഓ​വ​ർ​ഹെ​ഡ് ടാ​ങ്കി​നു സ​മീ​പം, രാ​മ​ങ്ക​രി ലൂ​ർ​ദ് ആ​ശു​പ​ത്രി​ക്കു സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മാ​സ​ങ്ങ​ളാ​യി പൈ​പ്പു​പൊ​ട്ടി വെ​ള്ള​മൊ​ഴു​കു​ന്ന​ത്. ലൈ​ൻ പൊ​ട്ടി വെ​ള്ളം പു​റ​ത്തേ​യ്ക്കൊ​ഴു​കു​ന്ന​തു​മൂ​ലം ജ​ല​വി​ത​ര​ണ​ത്തി​ന്‍റെ മ​ർ​ദം കു​റ​ഞ്ഞ് ഹൗ​സ് ക​ണ​ക‌്ഷ​ൻ എ​ടു​ത്ത ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വീ​ടു​ക​ളി​ൽ വെ​ള്ള​മെ​ത്താ​തെ​യാ​യി. പൊ​ട്ടി​യ വി​ട​വി​ലൂ​ടെ പൈ​പ്പി​നു​ള്ളി​ലേ​ക്ക് ചെ​ളി​യും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും ക​യ​റി.

പാ​ട​ശേ​ഖ​ര​ങ്ങ​ൾ പു​റം​ത​ള്ളു​ന്ന വി​ഷ​ലി​പ്ത​മാ​യ​തും, ഹൗ​സ്ബോ​ട്ടു​ക​ൾ നി​ക്ഷേ​പി​ക്കു​ന്ന ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ളു​മ​ട​ങ്ങി​യ പൊ​തു ജ​ലാ​ശ​യ​ങ്ങ​ളി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ കു​ട്ട​നാ​ട്ടി​ലെ ന​ല്ലൊ​രു ശ​ത​മാ​നം ജ​ന​ങ്ങ​ളും നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ്. കു​ടി​വെ​ള്ളം കി​ട്ടാ​താ​യ​തോ​ടെ നാ​ട്ടു​കാ​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ൽ​കി.

ത​ങ്ങ​ൾ മാ​ത്രം വി​ചാ​രി​ച്ചാ​ൽ നി​ല​വി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു ഉ​ദ്യോ​സ്ഥ​രു​ടെ മ​റു​പ​ടി. ലൈ​നി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ റോ​ഡ് കു​ഴി​ക്കേ​ണ്ടി വ​രും. റോ​ഡ് കു​ഴി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഭീ​ഷ​ണി ​പ​രി​ഹാ​ര​ത്തി​നു ത​ട​മാ​കു​ന്നു. റോ​ഡി​ന്‍റെ ചു​മ​ത​ല​യു​ള്ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​തി​നു​ള്ള അ​നു​മ​തി കൊ​ടു​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ. സം​ഭ​വ​ത്തെ​പ്പ​റ്റി അ​ന്വേ​ഷി​ച്ച​പ്പോ​ൾ സ​മാ​ന​മാ​യ മ​റു​പ​ടി​യാ​ണ് ദീ​പി​ക​യ്ക്കും അ​ധി​കൃ​ത​രി​ൽ നി​ന്നും ല​ഭി​ച്ച​ത്.

ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡു കു​ഴി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മൂ​ന്നു​മാ​സ​ത്തി​ലേ​റെ​യാ​യി. എ​പ്പോ​ൾ അ​നു​മ​തി ല​ഭി​ക്കു​ന്നോ, അ​പ്പോ​ൾ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ഒ​രു​ക്ക​മാ​ണെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.