റെഗു​ലേ​റ്റ​റി ക​മ്മി​റ്റി പു​ന​ഃസം​ഘ​ടി​പ്പി​ച്ചു
Tuesday, January 28, 2020 10:40 PM IST
ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല ന​ഗ​ര​ത്തി​ലെ​യും ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും റോ​ഡ് ഗ​താ​ഗ​ത പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ട്രാ​ഫി​ക് റെഗു​ലേ​റ്റ​റി ക​മ്മി​റ്റി പു​ന​ഃസം​ഘ​ടി​പ്പി​ച്ചു. നോ ​പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍ പാ​ര്‍​ക്കു​ചെ​യ്യു​ന്ന വാ​ഹ​ന ഉ​ട​മ​ക​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ യോ​ഗം തി​രു​മാ​നി​ച്ചു.
ചേ​ര്‍​ത്ത​ല ടൗ​ണ്‍ എ​ല്‍​പി സ്‌​കൂ​ളി​നു മു​ന്‍​വ​ശം അ​ന​ധി​കൃ​ത​മാ​യി വാ​ഹ​നം പാ​ര്‍​ക്കു ചെ​യ്യു​ന്ന​ത് കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വി​ടെ അ​ന​ധി​കൃ​ത​വാ​ഹ​ന പാ​ര്‍​ക്കിം​ഗ് നി​രോ​ധി​ക്കാ​നും ഈ ​ഭാ​ഗ​ത്ത് വ​ണ്‍​വേ സം​വി​ധാ​ന​ത്തി​ലാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശ്രീ​ലേ​ഖാ​നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഡി. ​ജ​യ​രാ​ജ്, എ​സ്‌​ഐ പി. ​വി​ജ​യ​ന്‍, പൊ​തു​മ​രാ​മ​ത്ത് റോ​ഡ്‌​സ് വി​ഭാ​ഗം അ​സി. എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നി​യ​ര്‍ എ​ന്‍. രാ​ജ​ശ്രീ തുടങ്ങിയവർ പങ്കെടുത്തു.