പ​ദ്ധ​തി​വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ചു, പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ​നി​ന്നും പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി
Friday, February 14, 2020 10:41 PM IST
ആ​ല​പ്പു​ഴ : ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​ത്തി​ൽ കൈ​ക​ട​ത്തി, പ​ദ്ധ​തി​വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളെ ന്യാ​യീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ നി​ന്നും പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി. പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​ത്തി​ന് ശേ​ഷ​മാ​ണ് ഇ​റ​ങ്ങി​പ്പോ​യ​ത്. ഇ​പ്പോ​ഴു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ അ​ധി​കാ​ര​കാ​ല​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ൽ എ​ന്ത് വി​ക​സ​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ചോ​ദി​ച്ചു. വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗ​വും ഗ്രാ​മ​സ​ഭ​യും വി​ക​സ​ന സെ​മി​നാ​റു​മൊ​ക്കെ പ്ര​ഹ​സ​ന​മാ​ക്കി​മാ​റ്റു​ന്ന​വ​ർ ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ൽ പ​റ​യു​ന്ന​തെ​ങ്കി​ലും ന​ട​പ്പാ​ക്കാ​ൻ ആ​ർ​ജ്ജ​വം കാ​ട്ട​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.
പ​ല പ​ദ്ധ​തി​ക​ളും പ​തി​വ് നാ​ട​ക​ങ്ങ​ളാ​ക്കി​മാ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 20 ല​ക്ഷം രൂ​പ​മു​ട​ക്കി ന​ട​പ്പാ​ക്കു​ന്ന സ​ഞ്ച​രി​ക്കു​ന്ന കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​മ്പി​ൽ​നി​ന്നും യാ​തൊ​രു റി​സ​ൾ​ട്ടും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ച​മ്പ​ക്കു​ളം ഡി​വി​ഷ​ൻ അം​ഗം ബി​നു ഐ​സ​ക് രാ​ജു പ​റ​ഞ്ഞു. മ​ത്സ്യ മേ​ഖ​ല​യി​ലേ​ക്കു വ​ക​യി​രു​ത്തി​യ പ​ണം വി​നി​യോ​ഗി​ക്കു​വാ​ൻ ഗ്രൂ​പ്പു​ക​ൾ​ക്കു വ​ല​ന​ൽ​കു​ന്ന പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് അ​മ്പ​ല​പ്പു​ഴ ഡി​വി​ഷ​ൻ അം​ഗം എ.​ആ​ർ. ക​ണ്ണ​ൻ, മ​ന​ക്കോ​ടം ഡി​വി​ഷ​ൻ അം​ഗം സ​ജി​മോ​ൾ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​ക്കാ​റാ​കു​മ്പോ​ഴും അ​നാ​വ​ശ്യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലൂ​ടെ അ​ർ​ഹ​ത​പ്പെ​ട്ട​വ​രെ ത​ഴ​യാ​ൻ നോ​ക്കു​ന്ന രാ​ഷ്‌​ട്രീ​യ സ​മീ​പ​നം അ​ധി​കാ​രി​ക​ൾ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും ക​ണ്ണ​ൻ പ​റ​ഞ്ഞു. 2020-21 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലേ​ക്കു​ള്ള പ​ണം വെ​ട്ടി​ക്കു​റ​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വി​മ​ർ​ശി​ച്ചു. അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ​ത്തെ ഇ​ല്ലാ​താ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തി. ഇ​ട​പെ​ട​ൽ ന​ട​ത്തി​യ അ​ധ്യ​ക്ഷ​ൻ സ​ർ​ക്കാ​ർ ന​യം ന്യാ​യീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി സെ​ക്ര​ട്ട​റി എ.​ആ​ർ. ക​ണ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ച്ചു ക​വാ​ട​ത്തി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.