ബ്ലാസ്റ്റർ ആകാൻ ആയിരങ്ങൾ, സംഘാടകരും കുട്ടികളും വലഞ്ഞു
Sunday, February 16, 2020 10:54 PM IST
ആ​ല​പ്പു​ഴ: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ എ​സ് ഡി ​വി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫു​ട്ബോ​ൾ സെ​ല​ക്ഷ​ൻ ക്യാ​മ്പി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത് ആ​യി​ര​ങ്ങ​ൾ. ആ​റു​മു​ത​ൽ 18 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ളാ​ണ് വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി ന​ട​ന്ന സെ​ല​ക‌്ഷ​ൻ ക്യാ​മ്പി​ലേ​ക്ക് എ​ത്തി​യ​ത്.

രാ​വി​ലെ 7.30 ന് ​തു​ട​ങ്ങി​യ ര​ജി​സ്ട്രേ​ഷ​ൻ ഉ​ച്ച​ക​ഴി​ഞ്ഞും പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. ആ​ദ്യ സെ​ല​ക‌്ഷ​ൻ ട്ര​യ​ൽ 11 മ​ണി ക​ഴി​ഞ്ഞാ​ണ് തു​ട​ങ്ങാ​നാ​യ​ത്.

ക​ടു​ത്ത ചൂ​ടി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ ആ​വ​ശ്യ​ത്തി​ന് കു​ടി​വെ​ള്ളം ല​ഭി​ക്കാ​ഞ്ഞ​തും ഒ​റ്റ ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​ർ ഒ​രു​ക്കി​യ​തും പൊ​രി​വെ​യി​ല​ത്ത് കു​ട്ടി​ക​ളെ ക​ളി​പ്പി​ച്ച​തും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി.