പൂ​മീ​ൻ​പൊ​ഴി​യു​ടെ നി​റം​മാ​റ്റം, ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി
Sunday, February 16, 2020 10:54 PM IST
അ​ന്പ​ല​പ്പു​ഴ: പൂ​മീ​ൻ​പൊ​ഴി​യു​ടെ നി​റം​മാ​റ്റം, ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഡോ. ​ഗോ​പ​കു​മാ​റിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പൂ​മീ​ൻ പൊ​ഴി​യും സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​റ​ച്ചി​മാ​ലി​ന്യം സം​സ്ക​രി​ച്ച് മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​നു​മ​തി​യി​ല്ലാ​തെ തു​ട​രു​ന്ന ക​ന്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ക​ന്പ​നി​യി​ലെ ശ്യോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ച്ച് ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ അ​നു​മ​തി വാ​ങ്ങു​ന്ന​തു​വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കാ​ൻ ക​ന്പ​നി അ​ധി​കൃ​ത​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പൂ​മീ​ൻ പൊ​ഴി​യി​ലെ വെ​ള്ള​ത്തിന്‍റെ സാ​ന്പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​ക്കു​മ​യ​ച്ചു.
വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് പൊ​ഴി​യി​ലെ വെ​ള്ള​ത്തി​നു നി​റം​മാ​റ്റം സം​ഭ​വി​ച്ച​ത്. ക​ട​ൽ തീ​ര​ത്തു​നി​ന്ന് അ​ര​കി​ലോ​മീ​റ്റ​ർ പൊ​ഴി​യു​ടെ കി​ഴ​ക്കു​ഭാ​ഗം വ​രെ വെ​ള്ളം പൂ​ർ​ണ​മാ​യും കു​ങ്കു​മ നി​റ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. ചെ​ളി​നി​റ​ഞ്ഞു കി​ട​ന്ന വെ​ള്ള​ത്തി​ലു​ണ്ടാ​യ ഈ ​മാ​റ്റം നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രു​ന്നു. ഇ​തു ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ആ​രോ​ഗ്യ​വ​കു​പ്പിന്‍റെ പ​രി​ശോ​ധ​ന. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ വേ​ന​ൽ​കാ​ല​ത്ത് ഈ ​പ്ര​ദേ​ശ​ത്തെ ക​ട​ൽ ഉ​ൾ​വ​ലി​യു​ന്ന പ്ര​തി​ഭാ​സം സം​ഭ​വി​ച്ചി​രു​ന്നു.
ഒ​രു കി​ലോ​മീ​റ്റ​റോ​ളം തീ​ര​ത്തു​നി​ന്നും ക​ട​ൽ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തേ​ക്കു ഉ​ൾ​വ​ലി​ഞ്ഞ​തോ​ടെ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന വ​ള്ള​ങ്ങ​ൾ ചെ​ളി​യി​ൽ ഉ​റ​ച്ച സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഈ ​സം​ശ​യം നി​ല​നി​ൽ​ക്കെ​യാ​ണ് ക​ട​ലി​ൽ പ​തി​ക്കു​ന്ന പൊ​ഴി​യു​ടെ നി​റം മാ​റ്റ​ത്തി​ൽ ആ​ശ​ങ്ക​യു​യ​ർ​ന്ന​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പു​ന്ന​പ്ര ജ​ന​മൈ​ത്രി പോ​ലീ​സി​നെ വി​വ​ര​മ​റി​ച്ചി​രു​ന്നു. പോ​ലീ​സി​ന് പ്ര​ദേ​ശ​വാ​സി​ക​ൾ ന​ൽ​കി​യ പ​രാ​തി ക​ള​ക്ട​ർ​ക്കു കൈ​മാ​റി.