സ്വ​കാ​ര്യ ക​ന്പ​നി​ക​ളു​ടെ ഏ​ജ​ന്‍റാ​യി ക​യ​ർ മ​ന്ത്രി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് ഷു​ക്കൂ​ർ
Monday, February 17, 2020 10:41 PM IST
ആ​ല​പ്പു​ഴ: ക​യ​ർ മാ​നു​ഫാ​ക്ച​റിം​ഗ് ക​ന്പ​നി​യു​ടെ മ​റ​വി​ൽ സ്വ​കാ​ര്യ മു​ത​ലാ​ളി​മാ​ർ​ക്ക് ലാ​ഭം ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ർ. അ​ത്യാ​ധു​നി​ക യ​ന്ത്ര​ങ്ങ​ൾ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വാ​ങ്ങി ലേ​ബ​ൽ മാ​റ്റി മ​റി​ച്ചു വി​ൽ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. സ്വ​കാ​ര്യ ക​ന്പ​നി​ക​ളു​ടെ ഏ​ജ​ന്‍റാ​യി ക​യ​ർ മ​ന്ത്രി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന് ഷു​ക്കൂ​ർ കു​റ്റ​പ്പെ​ടു​ത്തി. ആ​ല​പ്പു​ഴ​യി​ലെ ക​യ​ർ മെ​ഷിന​റി നി​ർ​മാ​ണ ഫാ​ക്ട​റി​യി​ൽ ആ​ധു​നി​ക യ​ന്ത്ര​ങ്ങ​ൾ നി​ർ​മി​ക്കാ​മെ​ന്നി​രി​ക്കെ ചെ​റി​യ ക​യ​ർ റാ​ട്ടു യ​ന്ത്ര​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ നി​ർ​മി​ക്കു​ന്ന​ത്.
ക​യ​ർ വ​കു​പ്പി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത മൂ​ലം പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ഫോം​മാ​റ്റിം​ഗ്സി​ൽ 35 കോ​ടി​യു​ടെ യ​ന്ത​സാ​മ​ഗ്രി​ക​ളാ​ണ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി കി​ട​ക്കു​ന്ന​ത്. റ​ബ​ർ ലാ​റ്റ​ക്സ് ബാ​ക്കിം​ഗ് പ്ലാ​ന്‍റ്, വി​വി​ധ പ​വ​ർ ലൂ​മു​ക​ൾ, സെ​മി ഓ​ട്ട​മാ​റ്റി​ക് ലൂ​മു​ക​ൾ, ക​യ​ർ​പി​രി മെ​ഷീ​നു​ക​ൾ, തൊ​ണ്ടു ത​ല്ല​ൽ മെ​ഷീ​നു​ക​ൾ എ​ന്നി​വ ഇ​തി​ൽ​പെ​ടു​ന്നു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​യ​ർ മേ​ഖ​ല​യി​ൽ യ​ന്ത്ര​വ​ത്ക​ര​ണം സം​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന സ​മ്മേ​ള​നം പ്ര​ഹ​സ​ന​മാ​ണ്. ക​യ​ർ കേ​ര​ള വ​ഴി നേ​ടി​യെ​ന്നു പ​റ​യു​ന്ന 399 കോ​ടി​യു​ടെ ഓ​ർ​ഡ​ർ ആ​ർ​ക്കൊ​ക്കെ എ​ന്ന് വ്യ​ക്ത​മാ​ക്ക​ണം.
തൊ​ഴി​ലാ​ളി ക്ഷേ​മ​മ​ല്ല, മ​റി​ച്ച് മ്യൂ​സി​യ​ങ്ങ​ൾ സ്ഥാ​പി​ക്കാ​നാ​ണ് ക​യ​ർ മ​ന്ത്രി​ക്ക് താ​ല്പ​ര്യം. തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഫോം​മാ​റ്റിം​ഗ്സി​ൽ സം​യു​ക്ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്നും ഷു​ക്കൂ​ർ പ​റ​ഞ്ഞു.