ബോ​ധ​വ​ത്ക​ര​ണ വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ സം​ഘ​ടി​പ്പി​ച്ചു
Monday, February 17, 2020 10:44 PM IST
പൂ​ച്ചാ​ക്ക​ൽ: സ​മൂ​ഹ​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ യു​വാ​ക്ക​ളെ മു​ൻ​നി​ർ​ത്തി ബോ​ധ​വ​ത്ക​ര​ണ വാ​ഹ​ന പ്ര​ച​ാര​ണ ജാ​ഥ സം​ഘ​ടി​പ്പി​ച്ചു. ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ​ള്ളി​പ്പു​റം ഫെ​റോ​ന ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. നൂ​റി​ല​ധി​കം ബൈ​ക്കു​ക​ളി​ൽ തി​രു​നെ​ല്ലൂ​ർ പ​ള്ളി​ക്ക​വ​ല​യി​ൽ നി​ന്നും ആ​രം​ഭി​ച്ച റാ​ലി എം​എ​ൽ​എ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​നെ​ല്ലൂ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് ചി​ല്ല​യ്ക്ക​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
പ​ള്ളി​പ്പു​റം, മാ​ക്കേ​ക്ക​വ​ല, തൈ​ക്കാ​ട്ടു​ശേ​രി തു​ട​ങ്ങി​യ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി​യ​ക​ൾ​ക്കു ശേ​ഷം വൈ​കു​ന്നേ​രം പൂ​ച്ചാ​ക്ക​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മു​ൻ ഡി​ജി​പി ഹോ​ർ​മീ​സ് ത​ര​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ര്യാ​ക്കോ​സ് കാ​ട്ടു​ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് മൂ​ഞ്ഞേ​ലി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചേ​ർ​ത്ത​ല എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി.​പി. വേ​ണു​ക്കു​ട്ട​ൻ പി​ള്ള, ഫാ. ​ജോ​മോ​ൻ ശ​ങ്കൂ​രി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
മാ​ർ​ട്ടി​ൻ ജോ​സ​ഫ്, ഏ​ബ്ര​ഹാം പോ​ൾ, ജോ​സ് മു​തി​ര​പ്പ​റ​ന്പ്, വ​ർ​ഗീ​സ് തോ​ടു​വേ​ലി, ഷാ​ജി ചൂ​ര​മ​ന, പി.​വി ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ജീ​വി​ത​മാ​ണ് ല​ഹ​രി എ​ന്ന വി​ഷ​യ​ത്തിൽ വി. ​ജ​യ​രാ​ജ് ഓ​ട്ട​ൻ​തു​ള്ള​ൽ അ​വ​ത​രി​പ്പി​ച്ചു.