വൈ​ദ്യു​തി അ​ദാ​ല​ത്ത് ഇ​ന്ന്
Wednesday, February 19, 2020 10:51 PM IST
ആ​ല​പ്പു​ഴ: കെഎ​സ്ഇ​ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള പ​രാ​തി​ക​ൾ കേ​ൾ​ക്കു​ന്ന​തി​നും സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നും ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ ക​ള​ർ​കോ​ട് അ​ഞ്ജ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​ദ്യു​തി അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു. വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി എം.​എം മ​ണി പ​ങ്കെ​ടു​ക്കും.
പ്രോ​പ്പ​ർ​ട്ടി ക്രോ​സിം​ഗ് പ​രാ​തി​ക​ൾ, മ​രം മു​റി​ക്കു​ന്ന​തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​രം, സ​ർ​വീ​സ് ക​ണ​ക്ഷ​ൻ, ലൈ​ൻ, പോ​സ്റ്റ് എ​ന്നി​വ മാ​റ്റു​ന്ന​ത്, ഡി​സ്മാ​ന്‍റ്ലിം​ഗ് കേ​സു​ക​ൾ, ബി​ൽ സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ൾ, താ​രി​ഫ്, കേ​ടാ​യ മീ​റ്റ​ർ സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ൾ, കു​ടി​ശി​ക നി​വാ​ര​ണം, ആ​ർ.​ആ​ർ ന​ട​പ​ടി​ക​ൾ, ലി​റ്റി​ഗേ​ഷ​ൻ കേ​സു​ക​ൾ, വോ​ൾ​ട്ടേ​ജ് ല​ഭ്യ​ത കു​റ​വ്, വൈ​ദ്യു​തി​യു​ടെ തെ​റ്റാ​യ ഉ​പ​യോ​ഗം, കേ​ബി​ൾ ടി.​വി ലൈ​ൻ പ​രാ​തി​ക​ൾ, വൈ​ദ്യു​തി ലൈ​നു​മാ​യി നി​യ​മാ​നു​സൃ​ത അ​ക​ലം പാ​ലി​ക്ക​ൽ സു​ര​ക്ഷ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ, പ്ര​സ​ര​ണ വി​ത​ര​ണ വി​ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ മു​ത​ലാ​യ​വ അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും. അ​ദാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്ക് 9496008413 ന​ന്പ​രു​മാ​യി ബ​ന്ധ​പ്പെ​ടാം.