വി​മു​ക്തി ബോ​ധ​വ​ത്കര​ണം മാ​ഫി​യ​ക​ൾ​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ടം : മ​ന്ത്രി ജി ​സു​ധാ​ക​ര​ൻ
Thursday, February 20, 2020 10:30 PM IST
ആ​ല​പ്പു​ഴ: അ​ന്ത​ർ​ദേ​ശീ​യ മാ​ഫി​യ ശ​ക്തി​ക്ക​ൾ​ക്ക് എ​തി​രെ​യു​ള്ള പോ​രാ​ട്ട​മാ​ണ് വി​മു​ക്തി പ​ദ്ധ​തി​യി​യി​ലൂ​ടെ സം​സ്ഥാ​ന​സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് പൊ​തു​മ​രാ​മ​ത്ത് ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. വി​മു​ക്തി പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല സ​മാ​പ​നം പു​ന്ന​പ്ര കാ​ർ​മ​ൽ കോ​ള​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ല​ഹ​രി മൂ​ലം ഒ​രു ത​ല​മു​റ ത​ന്നെ ന​ശി​ച്ചു​പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ വി​മു​ക്തി പോ​ലെ​യു​ള​ള പ​ദ്ധ​തി​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​ദ്യ​ത്തി​ന് പു​റ​മേ ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും ഇ​ന്ന​ത്തെ യു​വ​ത​ല​മു​റ​യെ അ​ടി​മ​ക​ളാ​ക്കു​ന്നു​ണ്ട്. അ​ത് നി​യ​ന്ത്രി​ക്കാ​ൻ വി​മു​ക്തി പോ​ലെ​യു​ള്ള പ​രി​പാ​ടി​ക​ളി​ലൂ​ടെ ക​ഴി​യ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ല്ലാ മേ​ഖ​ല​യി​ലു​മു​ള്ള​വ​ർ മ​ദ്യ​വ​ർ​ജ​ന​ത്തി​നാ​യി മാ​തൃ​കാ​പ​ര​മാ​യ പെ​രു​മാ​റ്റ​ത്തി​ലൂ​ടെ മു​ന്നോ​ട്ട് പോ​ക​ണം. വി​മു​ക്തി പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ സ്കൂ​ൾ, കോ​ള​ജ്, ഗ്ര​ന്ഥ​ശാ​ല​ക​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​വി​രു​ദ്ധ ക്ല​ബു​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ല്ലാ ന​ഗ​ര​സ​ഭാ, പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലും വി​മു​ക്തി സേ​ന രൂ​പ​വ​ത്ക​രി​ക്കു​ക​യും ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ല​ഹ​രി​വി​രു​ദ്ധ ജ്വാ​ല തെ​ളി​ക്ക​ൽ, സൈ​ക്കി​ൾ റാ​ലി, സി​ഗ്നേ​ച്ച​ർ കാ​ന്പ​യി​ൻ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു. നാ​ള​ത്തെ കേ​ര​ളം ല​ഹ​രി വി​രു​ദ്ധ ന​വ​കേ​ര​ളം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി 90 ദി​ന തീ​വ്ര ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്കാ​ണ് ജി​ല്ല​യി​ൽ സ​മാ​പ​ന​മാ​യ​ത്. ജി​ല്ലാ ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എം. ആ​രി​ഫ് എം​പി മു​ഖ്യാ​തി​ഥി​യാ​യി. യു.​പ്ര​തി​ഭ എം​എ​ൽ​എ, ജി​ല്ല പോ​ലീ​സ് മേ​ധാ​വി ജ​യിം​സ് ജോ​സ​ഫ്, ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഷാ​ജി.​എ​സ്.​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.