ശി​വ​രാ​ത്രി എ​തി​രേ​ല്പി​ന് മു​സ്‌ലിം ജ​മാ​അ​ത്തി​ന്‍റെ സ്വീ​ക​ര​ണം
Saturday, February 22, 2020 10:21 PM IST
മാ​ന്നാ​ർ: മ​ത​മൈ​ത്രി​യു​ടെ സം​ഗ​മ ഭൂ​മി​യാ​യ മാ​ന്നാ​റി​ൽ മാ​ന​വ സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും നേ​ർ​കാ​ഴ​ച​യാ​യി തൃ​ക്കു​ര​ട്ടി മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ലെ എ​തി​രേ​ല്പ്. തൃ​ക്കു​ര​ട്ടി ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി എ​തി​രേ​ല്പി​ന് മാ​ന്നാ​ർ പു​ത്ത​ൻ​പ​ള്ളി മു​സ്‌ലിം ജ​മാ​അ​ത്ത് ന​ൽ​കി​യ സ്വീ​ക​ര​ണം മ​ത​മൈ​ത്രി ഉൗ​ട്ടി​യു​റ​പ്പി​ക്കു​ന്ന​താ​യി. ക​ട​പ്ര കൈ​ന​ക​രി ക്ഷേ​ത്ര​ത്തി​ൽ പു​ളി​ക്കീ​ഴ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ടി. ​രാ​ജ​പ്പ​ൻ റാ​വു​ത്ത​ർ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി​യാ​ണ് എ​തി​രേ​ൽ​പ്പ് ഘോ​ഷ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

മാ​ന്നാ​ർ മു​സ്‌ലിം പ​ള്ളി​ക്കു മു​ൻ​വ​ശ​ത്തെ​ത്തി​യ എ​തി​രേ​ല്പി​നെ ചീ​ഫ് ഇ​മാം മു​ഹ​മ്മ​ദ് ഫൈ​സി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​മാ​അ​ത്ത് ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​രി​ച്ചു. ക്ഷേ​ത്ര സേ​വാ സ​മ​തി ഭാ​ര​വാ​ഹി​ക​ളാ​യ ക​ലാ​ധ​ര​ൻ കൈ​ലാ​സം, ആ​ർ.​വെ​ങ്കി​ടാ​ച​ലം, വി.​കെ. രാ​ജു, കെ.​കെ. നാ​യ​ർ, അ​നി​രു​ദ്ധ​ൻ എ​ന്നി​വ​രെ ജ​മാ​അ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ റ​ഷീ​ദ് പ​ടി​പു​ര​യ്ക്ക​ൽ, നി​യാ​സ് ഇ​സ്മ​യി​ൽ, ന​വാ​സ്, കെ.​എ.​സ​ലാം, മാ​ഹി​ൻ ആ​ലും​മൂട്ടി​ൽ, ഇ​സ്മ​യി​ൽ എ​ന്നി​വ​ർ ബോ​ക്ക​യും ഷാ​ളു​മ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.

കൂ​ടാ​തെ ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ദാ​ഹ​ജ​ല​വും പ​ല​ഹാ​ര​വും ന​ൽ​കി. മു​ൻ ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ന്നാ​ർ അ​ബ്ദു​ൾ​ല​ത്തീ​ഫ് മ​ത​സൗ​ഹാ​ർ​ദ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് ക​ണ്ണാ​ടി​ശേ​രി​ൽ, ബി.​കെ.​പ്ര​സാ​ദ്, കെ.​എ. ക​രീം, എ​ൻ.​എ. സു​ബേ​ർ, പി.​എ. അ​സീ​സ് കു​ഞ്ഞ്, റ്റി.​കെ. ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നാ​ടി​ന്‍റെ ഉ​ത്സ​വ​മാ​യ എ​തി​രേ​ൽ​പ്പ് ഘോ​ഷ​യാ​ത്ര വീ​ക്ഷി​ക്കാ​ൻ വീ​ഥി​യു​ടെ ഇ​രു​വശ​ങ്ങ​ളി​ലു​മാ​യി ആ​യി​ര​ങ്ങ​ളാ​ണ് അ​ണി​നി​ര​ന്ന​ത്.

പോ​ലീ​സും മാ​ന്നാ​ർ റെ​സ്ക്യൂ ടീ​മും ചേ​ർ​ന്ന് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു. എ​തി​രേ​ൽ​പ്പ് ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ ശേ​ഷം ദീ​പാ​രാ​ധ​ന, ദീ​പ​കാ​ഴ്ച എ​ന്നി​വ ന​ട​ന്നു. തു​ട​ർ​ന്ന് ആ​കാ​ശ കാ​ഴ്ച, സേ​വ, വ​യ​ലി​ൻ ഫ്യൂ​ഷ​ൻ എ​ന്നി​വ​യും രാ​ത്രി 12ന് ​ശി​വ​രാ​ത്രി പൂ​ജ​യും ന​ട​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.30ന് ​ന​ട​ന്ന ശി​വ​രാ​ത്രി നൃ​ത്തം വ​ലി​യ​കാ​ണി​ക്ക എ​ന്നി​വ​യോ​ടെ 11 ദി​വ​സ​മാ​യി ന​ട​ന്ന ശി​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന് സ​മാ​പ​ന​മാ​യി.