ഗ്ര​ന്ഥ​ശാ​ല സെ​മി​നാ​റും സ​മ്മാ​ന​ദാ​ന​വും
Sunday, February 23, 2020 9:54 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​തൃ​ത്വ​ത്തി​ൽ ഗ്ര​ന്ഥ​ശാ​ല സെ​മി​നാ​റും, വാ​യ​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം ല​തി​കാ സു​ഭാ​ഷ് പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജി. ​മു​കു​ന്ദ​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം മു​ഞ്ഞി​നാ​ട് രാ​മ​ച​ന്ദ്ര​ൻ, പ്ര​ഫ. നെ​ടു​മു​ടി ഹ​രി​കു​മാ​ർ, കെ.​ജി. മോ​ഹ​ന​ൻ പി​ള്ള, എ​സ്. ജ​തീ​ന്ദ്ര​ൻ, എ​ൻ.​ആ​ർ. പ​ങ്ക​ജാ​ക്ഷ കു​റു​പ്പ്, ഹ​രീ​ന്ദ്ര​നാ​ഥ് താ​യ​ങ്ക​രി, കെ.​കെ. കൃ​ഷ്ണ​ൻ​കു​ട്ടി, വാ​സു​ദേ​വ​ൻ പോ​റ്റി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ര​ജി​സ്ട്രേ​ഷ​ൻ
നാ​ളെ വ​രെ

ആ​ല​പ്പു​ഴ: സം​സ്ഥാ​ന പാ​രാ​ലി​ന്പി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന 40 ശ​ത​മാ​ന​മോ അ​തി​ൽ​കൂ​ടു​ത​ലോ ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള് ഓ​ർ​ത്തോ​പീ​ഡി​ക്, ബ്ലൈ​ൻ​ഡ്, പാ​രാ​പ്ലി​ജി​ക്ക്, ഡാ​ർ​ഫ്, സെ​റി​ബ്ര​ൽ പാ​ൾ​സി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
ഏ​ഴു വ​യ​സ്‌​സു മു​ത​ൽ 54 വ​യ​സു വ​രെ​യു​ള്ള​വ​ർ​ക്ക് സ​ബ്ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ, മാ​സ്റ്റ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളാ​യി മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. ജി​ല്ലാ​ത​ല​ത്തി​ൽ വേ​റെ മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യി​ല്ല. സ്റ്റേ​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ 25നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​വ​സാ​നി​ക്കും. അ​പേ​ക്ഷാ ഫോ​മി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും എ​ന്ന 9809921065 ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.