ജൈ​വ​രീ​തി​യി​ൽ കൃ​ഷി​ചെ​യ്ത നാ​ട​ൻ ത​ണ്ണി​മ​ത്ത​നി​ൽ നൂ​റു​മേ​നി
Sunday, February 23, 2020 9:54 PM IST
ചേ​ർ​ത്ത​ല: പൂ​ർ​ണ​മാ​യും ജൈ​വ​രീ​തി​യി​ൽ കൃ​ഷി ചെ​യ്ത നാ​ട​ൻ ത​ണ്ണി​മ​ത്ത​ൻ വി​ള​വെ​ടു​ത്തു. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ മാ​യി​ത്ത​റ ആ​ന​ക്കു​ഴി​യ്ക​ൽ പാ​ട​ത്ത് ജൈ​വ​ക​ർ​ഷ​ക​ൻ വി.​പി സു​നി​ലി​ന്‍റെ സ്വ​ന്തം പാ​ട​ത്താ​ണ് ത​ണ്ണി​മ​ത്ത​ന്‍റെ നൂ​റു​മേ​നി വി​ള​വെ​ടു​പ്പ് പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ത്സ​വ​മാ​ക്കി മാ​റ്റി​യ​ത്.
മൂ​ന്നേ​ക്ക​റി​ൽ ഫെ​ബ്രു​വ​രി, മാ​ർ​ച്ച്, ഏ​പ്രി​ൽ എ​ന്നി​മാ​സ​ങ്ങ​ളി​ലാ​യി വി​ള​വെ​ടു​ക്കു​ന്ന രീ​തി​യി​ലാ​ണ് കൃ​ഷി​ചെ​യ്തി​രി​ക്കു​ന്ന​ത്.
മൂ​ന്നു​ഘ​ട്ട​ങ്ങ​ളി​ലാ​യി പ​തി​നാ​യി​രം കി​ലോ​യോ​ളം വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന് സു​നി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി ത​ണ്ണി​മ​ത്ത​ൻ കൃ​ഷി ചെ​യ്യു​ന്ന സു​നി​ൽ തി​ക​ച്ചും ജൈ​വ രീ​തി​യാ​ണ് കൃ​ഷി ചെ​യ്ത​ത്.
ചാ​ണ​ക​വും കോ​ഴി​കാ​ഴ്ടം, വേ​പ്പി​ൻ പി​ണ്ണാ​ക്ക് എ​ന്നി​വ​യാ​ണ് വ​ള​മാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. വി​ള​വെ​ടു​പ്പ് ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച ആ​യി​രം കി​ലോ ത​ണ്ണി മ​ത്ത​ൻ വി​ല്പ​ന ന​ട​ത്തി. വി​ള​വെ​ടു​പ്പ് ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജു, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​ക്ട​ർ ഷീ​ന, കൃ​ഷി ഓ​ഫീ​സ​ർ ജാ​നി​ഷ് റോ​സ് ജേ​ക്ക​ബ്, ലി​ൻ​ഡ, വി. ​ടി സു​രേ​ഷ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി. ​അ​ക്ബ​ർ, ശ​ശി​ധ​ര​ൻ, എ. ​ടി സു​രേ​ഷ്ബാ​ബു, ബി.​എ​ൻ സു​രേ​ന്ദ്ര​ൻ ,ബി​ർ​സി ബെ​ന്നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.