കി​ഫ്ബി പ​ദ്ധ​തി അ​വ​ലോ​ക​ന​വും പ്ര​ദ​ർ​ശ​ന​വും മാ​ർ​ച്ച് എ​ട്ടുമുതൽ
Monday, February 24, 2020 10:54 PM IST
ആ​ല​പ്പു​ഴ: കി​ഫ്ബി പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണം സം​ബ​ന്ധി​ച്ചു​ള്ള ജി​ല്ല​യി​ലെ അ​വ​ലോ​ക​ന​വും പ്ര​ദ​ർ​ശ​ന​വും മാ​ർ​ച്ച് എ​ട്ട്, ഒ​ന്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ലാ​യി ആ​ല​പ്പു​ഴ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. എ​ട്ടി​നു രാ​വി​ലെ പ​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി​മാ​രാ​യ ജി. ​സു​ധാ​ക​ര​ൻ, പി. ​തി​ലോ​ത്ത​മ​ൻ, തോ​മ​സ് ഐ​സ​ക്, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കി​ഫ്ബി പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​നം ആ​ദ്യ ദി​വ​സം ന​ട​ക്കും. പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ വേ​ഗ​ം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.
ന​ഗ​ര ന​വീ​ക​ര​ണ​പ​ദ്ധ​തി, കു​ട്ട​നാ​ട് വി​ക​സ​ന പ​ദ്ധ​തി എ​ന്നി​വ​യ്ക്ക് ഊ​ന്ന​ൽ ന​ൽ​കു​ന്ന ച​ർ​ച്ച​ക​ളാ​ണ് ആ​ദ്യ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ക. ക​നാ​ൽ ന​വീ​ക​ര​ണം, റോ​ഡ്, പാ​ല​ങ്ങ​ൾ, ട്രാ​ൻ​സ്പോ​ർ​ട്ട് ഹ​ബ്, മ്യൂ​സി​യ​ങ്ങ​ൾ, ക​ട​ൽ​പാ​ലം എ​ന്നി​വ​യു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി​യും നി​ർ​ദേ​ശ​ങ്ങ​ളും ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​കും. സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ത്യേ​ക യോ​ഗം ചേ​രും. ക​ല - സാം​സ്കാ​രി​ക നാ​യ​ക​രു​മാ​യി ച​ർ​ച്ച ന​ട​ക്കും.
കി​ഫ്ബി പ​ദ്ധ​തി​ക​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ എ​ങ്ങ​നെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട് എ​ന്ന​തു സം​ബ​ന്ധി​ച്ചും ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ സൗ​ക​ര്യ​ങ്ങ​ൾ എ​ങ്ങ​നെ മാ​റ്റ​മു​ണ്ടാ​ക്കി എ​ന്ന​തു സം​ബ​ന്ധി​ച്ചും ച​ർ​ച്ച ചെ​യ്യും. ക്വി​സ് മ​ത്സ​ര​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും അ​നു​ബ​ന്ധ​മാ​യി ന​ട​ക്കും.