പ്ര​തി​ഷേ​ധ രോ​ഷാ​ഗ്നി സം​ഘ​ടി​പ്പി​ച്ചു
Tuesday, February 25, 2020 11:01 PM IST
ആ​ല​പ്പു​ഴ: തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം കൂ​ലി 600 രൂ​പ​യാ​യി തൊ​ഴി​ൽ വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ച കേ​ര​ള​ത്തി​ൽ ക​യ​ർ പി​രി തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി 350 രൂ​പ​യാ​ക്കി​യെ​ന്ന സി​ഐ​ടി​യു നേ​താ​ക്ക​ളു​ടെ അ​വ​കാ​ശ​വാ​ദം അ​പ​ഹാ​സ്യ​മാ​ണെ​ന്ന് എ​ഐ​ടി​യു​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ജെ. ആ​ഞ്ച​ലോ​സ്. ആ​ല​പ്പു​ഴ ക​ള​ക്‌​ട​റേ​റ്റി​നു മു​ന്നി​ൽ ക​യ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (എ​ഐ​ടി​യു​സി) സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ രോ​ഷാ​ഗ്നി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​ഡ്വ. എ​ൻ.​പി. ക​മ​ലാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. സ​ത്യ​നേ​ശ​ൻ, എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​മോ​ഹ​ൻ​ദാ​സ്, എ​ൻ.​എ​സ്. ശി​വ​പ്ര​സാ​ദ്, എ​സ്. പ്ര​കാ​ശ​ൻ, എം.​ഡി. സു​ധാ​ക​ര​ൻ, പി.​സി. കു​ഞ്ഞ​ച്ച​ൻ, കെ.​പി. പു​ഷ്ക​ര​ൻ, ഉ​മ​യാ​ക്ഷ​ൻ, ആ​ർ. സു​രേ​ഷ്, കെ.​എ​സ്. വാ​സ​ൻ, ബി. ​ന​സീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.