സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പ് മാ​ർ​ച്ച് ഒ​ന്നി​ന്
Wednesday, February 26, 2020 10:49 PM IST
ചേ​ർ​ത്ത​ല: കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ക​ണ്ണ​ട വി​ല്പ​ന സ്ഥാ​പ​ന​മാ​യ കു​ര്യ​ൻ​സ് ഒ​പ്റ്റി​ക്ക​ൽ​സി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കാ​യി മാ​ർ​ച്ച് ഒ​ന്നി​ന് സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. അ​ഹ​ല്യ ഫൗ​ണ്ടേ​ഷ​ൻ ഐ ​ഹോ​സ്പി​റ്റ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വേ​ളോ​ർ​വ​ട്ടം മ​ഹാ​ദേ​വ​ക്ഷേ​ത്രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ ന​ട​ക്കും.
ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ടി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് കു​ര്യ​ൻ​സ് ഒ​പ്റ്റി​ക്ക​ൽ​സ് സി​ഇ​ഒ സ​ണ്ണി പോ​ൾ അ​റി​യി​ച്ചു. വേ​ളോ​ർ​വ​ട്ടം ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് സി.​കെ. സു​രേ​ഷ്ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ജി.​കെ. അ​ജി​ത്ത്, സി​ന്ധു ബൈ​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
തെ​ര​ഞ്ഞെ​ടു​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ തി​മി​ര ശ​സ്ത്ര​ക്രി​യ​യും ക​ണ്ണ​ട​യും ന​ൽ​കും. നൂ​റു​വ​ർ​ഷം പി​ന്നി​ടു​ന്ന വേ​ള​യി​ൽ സ​മൂ​ഹ​ത്തി​ലെ അ​വ​ശ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് കു​ര്യ​ൻ​സ് ഒ​പ്റ്റി​ക്ക​ൽ​സ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി, കോ​ട്ട​യം, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള അ​ർ​ഹ​രാ​യ 100 പേ​ർ​ക്ക് സൗ​ജ​ന്യ തി​മി​ര ശ​സ്ത്ര​ക്രി​യ ല​ഭ്യ​മാ​ക്കും.
നൂ​റാം വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ കു​ര്യ​ൻ​സ് ഒ​പ്റ്റി​ക്ക​ൽ​സി​ന് 25 ഓ​ളം ശാ​ഖ​ക​ളു​ണ്ട്. ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​ശ്വാ​സം ആ​ർ​ജി​ക്കാ​നാ​യ​താ​ണ് കു​ര്യ​ൻ​സ് ഒ​പ്റ്റി​ക്ക​ൽ​സി​ന്‍റെ വി​ജ​യ​ര​ഹ​സ്യ​മെ​ന്നും സ​ണ്ണി പോ​ൾ പ​റ​ഞ്ഞു.
കു​ര്യ​ൻ​സ് ഒ​പ്റ്റി​ക്ക​ൽ​സ് ഡ​യ​റ​ക്‌​ട​ർ​മാ​രാ​യ ജി​മ്മി പോ​ൾ, ജോ​ജി പോ​ൾ, ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ജി.​കെ. അ​ജി​ത്ത്, അ​ഹ​ല്യ ഫൗ​ണ്ടേ​ഷ​ൻ ഐ ​ഹോ​സ്പി​റ്റ​ൽ സോ​ണ​ൽ മാ​നേ​ജ​ർ അ​ജി​ൽ, പി ​ആ​ർ ഒ ​മ​നീ​ഷ് സി. ​മോ​ഹ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.