കു​ട്ട​നാ​ട്ടി​ൽ ശു​ദ്ധ​ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​വേ​ണ​മെ​ന്ന്
Wednesday, February 26, 2020 10:58 PM IST
എ​ട​ത്വ: കു​ട്ട​നാ​ട്ടി​ൽ ശു​ദ്ധ​ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ട​ത്വ വി​ക​സ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ആ​ക്‌​ടിം​ഗ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സ് ക​ള​പ്പു​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ അ​ടി​യ​ന്തി​ര യോ​ഗ​ത്തി​ലാ​ണ് പ്ര​ശ്നം ഉ​ന്ന​യി​ച്ച​ത്. ത​ല​വ​ടി തെ​ക്കേ​ക​ര​യി​ൽ പൊ​തു​ടാ​പ്പി​ല​ടെ ശു​ദ്ധ​ജ​ലം ല​ഭി​ച്ചി​ട്ട് ര​ണ്ടു പ​തി​റ്റാ​ണ്ട് പി​ന്നി​ടു​ന്നു. കി​ണ​റു​ക​ളാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഏ​കാ​ശ്ര​യം. ക​ഠി​ന ചൂ​ടി​ൽ കി​ണ​റു​ക​ളും വ​റ്റി​വ​ര​ളാ​ൻ തു​ട​ങ്ങി.
ജ​ല ല​ഭ്യ​ത​യു​ള്ള കി​ണ​റു​ക​ളി​ൽ മ​ലി​ന​ജ​ല​മാ​ണ് ല​ഭി​ക്കു​ന്ന​ത്. കി​ണ​ർ​ജ​ലം ശു​ദ്ധീ​ക​രി​ച്ചാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ച് ശു​ദ്ധ​ജ​ല വി​ത​ര​ണം ന​ട​ത്തു​ക​യോ, വാ​ഹ​ന​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് നി​ല​ച്ചി​രു​ന്നു.
പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് തോ​ടു​ക​ളി​ലെ ജ​ല​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. തോ​ടു​ക​ൾ വ​റ്റി​യ​തോ​ടെ ഏ​ക​മാ​ർ​ഗ​വും അ​ട​ഞ്ഞ മ​ട്ടാ​ണ്. കു​ട്ട​നാ​ട്ടി​ലെ 13 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ ജ​ല അ​ഥോ​റി​റ്റി ത​യാ​റാ​ക്കി​യ 241 കോ​ടി രൂ​പാ​യു​ടെ പ​ദ്ധ​തി​ക്കു ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും ജ​ല​ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മി​ല്ല. എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ഓ​വ​ർ​ഹെ​ഡ് ടാ​ങ്കും, നീ​രേ​റ്റു​പു​റ​ത്ത് പു​തി​യ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റും, 1000 കി​ലോ​മീ​റ്റ​ർ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി​യും കി​ഫ്ബി വ​ഴി ന​ട​പ്പാ​ക്കി​യാ​ൽ കു​ട്ട​നാ​ട്ടി​ലെ ജ​ല​ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​മെ​ന്നു വി​ക​സ​ന സ​മ​തി പ​റ​ഞ്ഞു. ശു​ദ്ധ​ജ​ല​ക്ഷാ​മ​ത്തി​നെ​തി​രേ പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി ആ​രം​ഭി​ക്കു​ന്ന​തി​നാ​യു​ള്ള ആ​ലോ​ച​ന യോ​ഗം 29 നു ​വൈ​കു​ന്നേ​രം നാ​ലി​ന് സെ​ന്‍റ് ജോ​ർ​ജ് മി​നി​ഹാ​ളി​ൽ കൂ​ടാ​നും സ​മി​തി തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. സ​ദാ​ന​ന്ദ​ൻ, ഐ​സ​ക് രാ​ജു, ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള, ഷാ​ജി തോ​ട്ടു​ക​ട​വി​ൽ, സെ​ബാ​സ്റ്റ്യ​ൻ ക​ട്ട​പ്പു​റം, കു​ഞ്ഞു​മോ​ൻ പ​ട്ട​ത്താ​നം, എ.​ജെ. കു​ഞ്ഞു​മോ​ൻ, അ​ജി കോ​ശി, പി.​ഡി. ര​മേ​ശ് കു​മാ​ർ, ടോ​മി​ച്ച​ൻ ക​ള​ങ്ങ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.