ഉ​ള്ളി, സ​വാ​ള വി​ല കു​ത്ത​നെ ഉ​യ​രു​ന്നു
Thursday, March 26, 2020 10:23 PM IST
എ​ട​ത്വ/അന്പലപ്പുഴ: ജി​ല്ല​യി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​തോ​ടെ എ​ട​ത്വ പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​വി​പ​ണി​യി​ലും അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല വ​ർ​ധി​ച്ച് വ​രു​ന്ന​താ​യി പ​രാ​തി. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ഹോ​ൾ​സെ​യി​ൽ മാ​ർ​ക്ക​റ്റു​ക​ളി​ൽ എ​ത്താ​ത്ത​തി​നാ​ൽ സാ​ധ​ന​ങ്ങ​ൾ​ക്ക് ക്ഷാ​മം വ​രു​ന്നു​ണ്ടെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്. ഉ​ള്ളി, സ​വാ​ള വി​ല എ​ന്നി​വ​യു​ടെ വി​ല ന​ന്നേ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഒ​ട്ടു​മി​ക്ക ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​ള്ളി​യും സ​വാ​ള​യും ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഉ​ള്ളി​ക്ക് 120 വ​രെ മേ​ടി​ച്ച​താ​യും പ​രാ​തി ഉ​യ​രു​ന്നു​ണ്ട്.
ചെ​റു​കി​ട പ​ല​ച​ര​ക്ക് ക​ട​ക​ളി​ൽ അ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ വി​ല്പ​ന കു​റ​ച്ചു. അ​മി​ത​മാ​യി വാ​ങ്ങി​ക്കൂ​ട്ടി​യ​തും സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ത​ക്കാ​ളി, പ​ച്ച​പ്പയ​ർ, പ​ച്ച​മു​ള​ക്, ബീ​ൻ​സ്, കാ​ബേ​ജ് എ​ന്നി​വ​യു​ടെ വി​ല​യും വ​ർ​ധി​ച്ചു. ത​ക്കാ​ളി​ക്ക് 20 ഓ​ളം രൂ​പയാ​ണ് വ​ർ​ധി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ ക​ട​ത്തി വി​ടാ​ത്ത​താ​ണ് വി​ല​വ​ർ​ധ​ന​വി​ന് കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന മാ​സ്കി​നും വ​ൻ​വി​ല​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. മാ​സ്കി​ന് 10 രൂ​പ വി​ല നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ചില പ്ര​ദേ​ശ​ങ്ങ​ളി​ൽ 30ഉം അ​തി​ല​ധി​ക​വു​മാ​ണ് വാ​ങ്ങു​ന്ന​തെ​ന്നാ​ണ് പ​രാ​തി.
ആ​ല​പ്പു​ഴ ക​ല്ലു​പാ​ലം, ജി​ല്ലാ​ക്കോ​ട​തിപ്പാ​ലം എ​ന്നി​വ​യ്ക്കു സ​മീ​പം​മു​ള്ള ര​ണ്ടുക​ട​ക​ളി​ൽ ഉ​ള്ളി​ക്ക് 110 രൂ​പ ഈ​ടാ​ക്കി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. അ​മി​ത വി​ല ഈ​ടാ​ക്കി​യ ക​ട​ക​ളി​ൽ നി​ന്ന് 185 കി​ലോ ഉ​ള്ളി അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ എ.​ സ​ലി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​ച്ചെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത ഉ​ള്ളി കു​റ​ഞ്ഞ വി​ല​യ്ക്ക് സ​പ്ലൈ​കോ ശാ​ല​ക​ളി​ലൂ​ടെ വി​റ്റ​ഴി​ക്കു​മെ​ന്നും അധികൃതർ പ​റ​ഞ്ഞു