എ​ന്നി​ട്ടും ആ​ശ​ങ്ക ഒ​ഴി​യു​ന്നി​ല്ല
Thursday, March 26, 2020 10:24 PM IST
ആ​ല​പ്പു​ഴ/​അ​ന്പ​ല​പ്പു​ഴ/ എ​ട​ത്വ: മ​ന്ത്രി​ത​ല തീ​രു​മാ​ന​ങ്ങ​ളാ​യെ​ങ്കി​ലും ന​ട​പ്പാ​ക്കി വ​രു​ന്പോ​ഴേ​ക്കും വീ​ണ്ടും പ്ര​ശ്ന​ങ്ങ​ൾ ത​ല​പൊ​ക്കു​മോ​യെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക. ഇ​ട​യ്ക്കി​ടെ പെ​യ്യു​ന്ന മ​ഴ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മ​വും ലോ​റി​ക​ളു​ടെ ക്ഷാ​മ​വു​മെ​ല്ലാം ഇ​വ​രു​ടെ സ്വ​പ്ന​ങ്ങ​ളി​ൽ തീ ​കോ​രി​യി​ടു​ക​യാ​ണ്.
സ​പ്ലൈ​കോ​യ്ക്കു​വേ​ണ്ടി സ്വ​കാ​ര്യ മി​ല്ലു​ട​മ​ക​ൾ നെ​ല്ല് സം​ഭ​രി​ക്ക​ണ​മെ​ങ്കി​ൽ ലോ​ഡിം​ഗി​നും, ചാ​ക്ക് നി​റ​യ്ക്കാ​നും സ്തീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​മാ​യി വ​രും. നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ ഒ​രു പോ​ലെ പ​ണി​യെ​ടു​ത്താ​ൽ മാ​ത്ര​മേ നെ​ല്ല് ലോ​ഡിം​ഗും, നി​റ​യ്ക്ക​ലും പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. കൊ​ടും​ചൂ​ടി​ൽ വി​ള​വെ​ടു​പ്പി​നാ​യി കാ​ത്തു​നി​ൽ​ക്കു​ന്ന പാ​ട​ങ്ങ​ളി​ൽ വേ​ന​ൽ​മ​ഴ ശ​ക്തി പ്രാ​പി​ച്ച​ത് ക​ർ​ഷ​ക​ർ​ക്കു വ​ൻ​കി​ട ബാ​ധ്യ​ത ത​ന്നെ സൃ​ഷ്ടി​ക്കും. വേ​ന​ൽ​മ​ഴ​യെ തു​ട​ർ​ന്ന് നെ​ല്ല് പ​ല​യി​ട​ത്തും വെ​ള്ള​ത്തി​ലാ​യി​രു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും നെ​ൽ​ച്ചെ​ടി​ക​ൾ നി​ലം പ​തി​ക്കു​ക​യും ചെ​യ്തു. മ​ഴ പെ​യ്യു​ക​യാ​ണെ​ങ്കി​ൽ യ​ന്ത്രം ഇ​റ​ക്കി​യാ​ൽ താ​ഴു​മെ​ന്ന ഭ​യ​വും യ​ന്ത്ര​ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്കു​ണ്ട്. ഉ​ണ​ങ്ങി​ക്കി​ട​ന്ന ക​തി​രി​നു പു​റ​ത്തേ​ക്കു വേ​ന​ൽ​മ​ഴ​കൂ​ടി പെ​യ്ത​തോ​ടെ നെ​ല്ല് കി​ളി​ർ​ത്തു തു​ട​ങ്ങാ​നും സാ​ധ്യ​ത​യു​ണ്ട്.
മ​ഴ​യാ​ണെ​ങ്കി​ൽ കൊ​യ്തെ​ടു​ക്കു​ന്ന നെ​ല്ല് പാ​ട​ത്തു കൂ​ട്ടി​യി​ടാ​നും പ​റ്റി​ല്ല. കൊ​യ്തെ​ടു​ക്കു​ന്ന നെ​ല്ലി​ന് ഈ​ർ​പ്പം പ​റ​ഞ്ഞ് സം​ഭ​ര​ണ ഏ​ജ​ൻ​സി​ക​ൾ ചൂ​ഷ​ണം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​യും ഇ​വ​ർ എ​ടു​ത്തു​പ​റ​യു​ന്നു. നെ​ല്ല് സം​ഭ​ര​ണം ന​ട​ക്കു​ന്നി​ല്ലെ​ന്ന വി​വ​രം ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​പ്പോ​ൾ പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ ത​ന്നെ ഗോ​ഡൗ​ണ്‍ സൗ​ക​ര്യം ക​ണ്ടെ​ത്തി നെ​ല്ല് നീ​ക്ക​ണ​മെ​ന്ന ത​ര​ത്തി​ലു​ള്ള മ​റു​പ​ടി​യാ​ണ് അ​ധി​കൃ​ത​രി​ൽനി​ന്നു​മു​ണ്ടാ​യ​തെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. സ​മീ​പ​ത്തെ സ്കൂ​ളു​ക​ളി​ലേ​ക്ക് നെ​ല്ല് നീ​ക്കാ​നും നി​ർ​ദേ​ശി​ച്ച​താ​യി പ​റ​യു​ന്നു.