അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് താ​ങ്ങാ​യി സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍
Friday, March 27, 2020 10:23 PM IST
ആ​ല​പ്പു​ഴ: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കു താ​ങ്ങാ​യി സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പും ആ​രോ​ഗ്യ വ​കു​പ്പും സം​യു​ക്ത​മാ​യി ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​യും ഭ​ക്ഷ​ണ​വും ഉ​റ​പ്പു​വ​രു​ത്തു​ന്നു. ഇ​ന്ന​ലെ സ​മൂ​ഹ അ​ടു​ക്ക​ള വ​ഴി 260 തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത​ത്.
ആ​രോ​ഗ്യ -ത​ദ്ദേ​ശ വ​കു​പ്പു​ക​ള്‍ ര​ണ്ടു ദി​വ​സ​മാ​യി 1472 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ പ​രി​ശോ​ധി​ച്ചു. കൂ​ടാ​തെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന 210 സ്ഥ​ല​ങ്ങ​ള്‍ ആ​രോ​ഗ്യ വ​കു​പ്പ് അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കി.