തി​ര​ക്കൊ​ഴി​ഞ്ഞ റോ​ഡി​ലും അടു​ത്ത ദി​വ​സ​ങ്ങ​ളിൽ ര​ണ്ടു​മ​ര​ണം
Friday, March 27, 2020 10:23 PM IST
ഹ​രി​പ്പാ​ട് : കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് നി​രോ​ധ​നാ​ജ്ഞ നി​ല​നി​ല്‍​ക്കെ തി​ര​ക്കൊ​ഴി​ഞ്ഞ ദേ​ശീ​യ​പാ​ത​യി​ല്‍ പൊ​ലി​ഞ്ഞ​ത് ര​ണ്ടു​ജീ​വ​നു​ക​ള്‍. ദേ​ശീ​യ​പാ​ത​യി​ല്‍ ഹ​രി​പ്പാ​ട് താ​മ​ല്ലാ​ക്ക​ല്‍, നാ​ര​ക​ത്ത​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ ര​ണ്ടു പേ​ർ മ​രി​ച്ച​ത്. അ​പ​ക​ടം സം​ഭ​വി​ച്ച​താ​ക​ട്ടെ തൊ​ട്ട​ടു​ത്ത​സ്ഥ​ല​ങ്ങ​ളി​ലും. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​ഞ്ചി​നാ​യി​രു​ന്നു പ​ത്ര​ക്കെ​ട്ടെ​ടു​ത്ത് മ​ട​ങ്ങ​വേ അ​മി​ത​വേ​ഗ​ത​യി​ല്‍ വ​ന്ന കാ​ര്‍ ത​ട്ടി താ​മ​ല്ലാ​ക്ക​ല്‍ തെ​ക്ക് അ​മ്പീ​ത്താ​യി​ല്‍ ഉ​ത്ത​മ​ന്‍റെ മ​ക​ന്‍ അ​നീ​ഷ് (26) മ​രി​ച്ച​ത്. നാ​ര​ക​ത്ത​റ​യി​ലാ​യി​രു​ന്നു അ​പ​ക​ടം.
ക​ഴി​ഞ്ഞ​ദി​വ​സം തൊ​ട്ട​ടു​ത്തു​ള്ള താ​മ​ല്ലാ​ക്ക​ല്‍ ജം​ഗ്ഷ​നി​ല്‍ താ​മ​ല്ലാ​ക്ക​ല്‍ പു​ത്ത​ന്‍ ത​റ​യി​ല്‍ ജ​നാ​ര്‍​ദ​ന​ന്‍റെ മ​ക​ന്‍ മോ​ഹ​ന​ന്‍ (62) ആ​ബു​ല​ന്‍​സ് ഇ​ടി​ച്ചു​മ​രി​ക്കു​ന്ന​ത്. തി​ര​ക്കു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ദേ​ശീ​യ​പാ​ത യി​ല്‍ അ​പ​ക​ട​ങ്ങ​ളും അ​പ​ക​ട​മ​ര​ണ​ങ്ങ​ളും നി​ത്യ​സം​ഭ​വ​മാ​യി​മാ​റാ​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ റോ​ഡു​ക​ളും ഇ​ട​റോ​ഡു​ക​ളും പോ​ലീ​സ് അ​രി​ച്ചു​പെ​റു​ക്കു​മ്പോ​ഴും വി​ജ​ന​മാ​യ റോ​ഡി​ല്‍ എ​ങ്ങ​നെ അ​പ​ക​ട​മ​ര​ണ​ങ്ങ​ള്‍ ന​ട​ക്കു​ന്നെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ഉ​ന്ന​യി​ക്കു​ന്ന ചോ​ദ്യം.
ബൈ​ക്ക്, കാ​ര്‍, ലോ​റി, ബ​സ് മു​ത​ലാ​യ ഇ​ടി​ച്ചും മ​റി​ഞ്ഞും അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ക​യും ഇ​തി​ല്‍ യാ​ത്ര ചെ​യ്ത​വ​രും കാ​ല്‍ന​ട​യാ​ത്ര​ക്കാ​രും​ സൈ​ക്കി​ള്‍ യാ​ത്ര​ക്കാ​രും മ​രി​ച്ചി​ട്ടു​ണ്ട്. അ​മി​ത​വേ​ഗം, മ​ദ്യം, ഉ​റ​ക്കം എ​ന്നി​വ മ​ര​ണകാരണ​മാ​കു​ന്നു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. അ​ശാ​സ്ത്രി​യ​മാ​യ റോ​ഡ് നി​ര്‍​മാ​ണ​വും മ​റ്റൊ​രു​കാ​ര​ണ​മാ​ണ്.