മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് ഗൃ​ഹ​നാ​ഥ​ന് പ​രി​ക്ക്
Wednesday, April 1, 2020 10:30 PM IST
ത​ക​ഴി: വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് വീ​ട്ടു​ട​മ​സ്ഥ​ന് പ​രി​ക്ക് .ത​ക​ഴി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ പ​ട​ഹാ​രം ക​ന്യേ​കോ​ണി​ൽ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ വീ​ടാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടെ​ാടെ ത​ക​ർ​ന്നു വീ​ണ​ത്. ഈ ​സ​മ​യം വീ​ടി​നു​ള്ളി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന സ​ന്തോ​ഷ് ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
ഓ​ട് പാ​കി​യ മേ​ൽ​ക്കൂ​ര ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ നി​ലം പൊ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞ് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ത​ക​ർ​ന്നു കി​ട​ക്കു​ന്ന മു​റി​യി​ൽ നി​ന്ന് നി​സാ​ര പ​രി​ക്കു​ക​ളോ​ടെ സ​ന്തോ​ഷി​നെ പു​റ​ത്തെ​ടു​ത്തു . തു​ട​ർ​ന്ന് വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​ർ എ​ത്തി വൈ​ദ്യു​ത​ബ​ന്ധം വിഛേ​ദി​ച്ചു. വീ​ടി​നു​ള്ളി​ലെ ഫ​ർ​ണീ​ച്ച​റും വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും പൂ​ർ​ണ​മാ​യും ന​ശി​ച്ചു. വീ​ട്ടി​ൽ സ​ന്തോ​ഷ് ഒ​റ്റ​യ്ക്കാ​ണ് താ​മ​സം