കോ​ടയും വാ​റ്റു​ല്പ​ന്ന​ങ്ങ​ളു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Friday, April 3, 2020 10:12 PM IST
ആ​ല​പ്പു​ഴ: വ്യാ​ജ ചാ​രാ​യ നി​ർ​മാ​ണ​ത്തി​നി​ടെ 200 ലി​റ്റ​റോ​ളം കോ​ട​യും വാ​റ്റ് ഉ​ല്പ​ന്ന​ങ്ങ​ളു​മാ​യി മൂ​ന്നു​യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. ആ​ല​പ്പു​ഴ പ​ഴ​വീ​ട് വ​ട​ക്കേ​വീ​ട്ടി​ൽ അ​ര​വി​ന്ദ്(20), പ​ഴ​വീ​ട് ചാ​ക്ക്പ​റ​ന്പ് അ​ന​ന്തു(22), കൈ​ത​വ​ന പ​ട്ടൂ​ർ വീ​ട്ടി​ൽ ജി​തി​ൻ​ലാ​ൽ എ​ന്നി​വ​രെ​യാ​ണ് സൗ​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
ഓ​പ്പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഡെ​വി​ളി​ലേ​ക്ക് വ​ന്ന ര​ഹ​സ്യ​സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ഇ​വ​രെ കൈ​ത​വ​ന ഭാ​ഗ​ത്തു​ള്ള മാ​ന്താ​ഴം കാ​ട്ടി​നു​ള്ളി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി ബീ​വ​റേ​ജ​സ് ഷോ​റൂ​മു​ക​ള് പൂ​ട്ടി​യ​തി​ന്‍റെ മ​റ​വി​ലാ​ണ് ഇ​വ​ർ വ്യാ​ജ​ച്ചാ​രാ​യ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.
സൗ​ത്ത് സി​ഐ എം.​കെ. രാ​ജേ​ഷ്, പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ര​തീ​ഷ്ഗോ​പി, പ്രൊ​ബേ​ഷ​ണ​റി എ​സ്ഐ സു​നേ​ഖ് ജെ​യിം​സ്, എ​എ​സ്ഐ മോ​ഹ​ൻ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ റോ​ബി​ൻ​സ​ണ്‍, അ​രു​ണ്‍​കു​മാ​ർ, സി​ദ്ദീ​ഖ്, ദി​നു​ലാ​ൽ, അ​ബീ​ഷ് ഇ​ബ്രാ​ഹീം എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.