വി​ശു​ദ്ധ​വാ​രാ​ച​ര​ണ​ത്തി​ന് നാ​ളെ തു​ട​ക്കം
Friday, April 3, 2020 10:12 PM IST
ചേ​ർ​ത്ത​ല: കൊ​റോ​ണ വൈ​റ​സ് ഏ​ൽ​പ്പി​ച്ച ക​ന​ത്ത ആ​ഘാ​ത​ത്തി​ലും ഭീ​തി​യി​ലും ക്രൈ​സ്ത​വ ലോ​കം നാ​ളെ വി​ശു​ദ്ധ​വാ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ​പ്പ​ള്ളി​യി​ൽ വി​ശ്വാ​സി​ക​ളു​ടെ​യും തീ​ർ​ഥാ​ട​ക​രു​ടെ​യും അ​സാ​ന്നി​ധ്യ​ത്തി​ൽ വൈ​ദി​ക​ർ ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കിക്കൊണ്ട് ഞാ​യ​റാ​ഴ്ച ഓ​ശാ​ന തി​രു​നാ​ൾ ആ​ച​രി​ക്കും. ഇ​തോ​ടെ വി​ശു​ദ്ധ​വാ​ര​ത്തി​ന് തു​ട​ക്ക​മാ​കും. ഫൊ​റോ​നാ​യു​ടെ കീ​ഴി​ലു​ള്ള 47 ഫാ​മി​ലി യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ​മാ​ർ ഓ​രോ വീ​ടു​ക​ൾ​ക്കും ആ​വ​ശ്യ​മു​ള്ള കു​രു​ത്തോ​ല​ക​ൾ കെ​ട്ടാ​യി​ട്ട് ഇ​ന്ന് വൈ​കു​ന്നേ​രം പ​ള്ളി​യി​ൽ കൊ​ണ്ടു​വ​ന്ന് വയ്ക്കും.
ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന ഓ​ശാ​ന തി​രു​നാ​ൾ ദി​വ്യ​ബ​ലി മ​ദ്ധ്യേ കു​രു​ത്തോ​ല​ക​ൾ വെ​ഞ്ച​രി​ക്കും. വി​ശ്വാ​സി​ക​ൾ സ്വ​ഭ​വ​ന​ങ്ങ​ളി​ലി​രു​ന്നുകൊ​ണ്ട് ത​ൽ​സ​മ​യം ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കും. ജ​ന​ജീ​വി​തം സാ​ധാ​ര​ണ രീ​തി​യി​ൽ ആ​യ​തി​ന് ശേ​ഷം വെ​ഞ്ച​രി​ച്ച കു​രു​ത്തോ​ല​ക​ൾ 47 കു​ടും​ബ​യൂ​ണി​റ്റു ക​ണ്‍​വീ​ന​ർ​മാ​ർ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കും. സ​ർ​ക്കാ​രി​ന്‍റെ​യും സ​ഭാ​ധി​കാ​രി​ക​ളു​ടെ​യും നി​ർ​ദേശ​ങ്ങ​ള​നു​സ​രി​ച്ച് പെ​സ​ഹാ വ്യാ​ഴം, ദുഃ​ഖ​വെ​ള്ളി, ഈ​സ്റ്റ​ർ ച​ട​ങ്ങു​ക​ൾ ന​ട​ത്തും. എ​ല്ലാ ച​ട​ങ്ങു​ക​ളു​ടെ​യും ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ങ്ങ​ൾ ഓ​ണ്‍​ലൈ​നാ​യും പ്രാ​ദേ​ശി​ക കേ​ബി​ൾ ചാ​ന​ൽ വ​ഴി​യാ​യും വി​ശ്വാ​സി​ക​ൾ​ക്ക് ല​ഭി​ക്കും.
ദേ​വാ​ല​യ ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും വി​ശ്വാ​സി​ക​ൾ വി​ശു​ദ്ധ ആ​ഴ്ച​യി​ൽ ആ​ത്മീ​യ​ത​യി​ൽ സ്വ​ഭ​വ​ന​ങ്ങ​ളി​ൽ ക​ഴി​യ​ണ​മെ​ന്ന് വി​കാ​രി ഫാ. ​ടോ​മി പ​ന​യ്ക്ക​ൽ അ​റി​യി​ച്ചു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തി​യും യ​ഥാ​സ​മ​യം ഉ​പ​വ​സി​ച്ചും പ്രാ​ർ​ഥന​യി​ൽ ക​ഴി​യ​ണം. വി​ശു​ദ്ധ​വാ​ര ച​ട​ങ്ങു​ക​ൾ​ക്ക് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ട് വി​കാ​രി ഫാ.​ടോ​മി പ​ന​യ്ക്ക​ൽ, ഫാ. ​ലി​നീ​ഷ് അ​റ​യ്ക്ക​ൽ, ഫാ. ​ജോ​യി​സ് ചെ​റി​യ​ത​യ്യി​ലും, ഫാ. ​ലി​നേ​ഷ് കാ​ളിപ​റ​ന്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
ആ​ല​പ്പു​ഴ: പൂ​ങ്കാ​വ് പ​ള്ളി​യി​ൽ എ​ല്ലാ തി​രു​ക്ക​ർ​മ​ങ്ങ​ളും ലൈ​വ് ആ​യി ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി റ​വ. ഡോ. ​ജോ​സി ക​ണ്ട​നാ​ട്ടു​ക​ര അ​റി​യി​ച്ചു. യു​ട്യൂ​ബ്:​പൂ​ങ്കാ​വ് ച​ർ​ച്ച് ലൈ​വി​ലും ആ​ല​പ്പി ഡി​ജി​റ്റ​ൽ ന്യൂ​സ് ചാ​ന​ൽ ന​ന്പ​ർ വ​ണ്ണി​ലും ആ​യി​രി​ക്കും തി​രു​ക്ക​ർ​മ​ങ്ങ​ൾ കാ​ണി​ക്കു​ക. ഡ​ബ്ല്യു​ഡ​ബ്ല്യു​ഡ​ബ്ല്യു.​പൂ​ങ്കാ​വ്ച​ർ​ച്ച്.​ ഓ​ർ​ഗ് എ​ന്ന വെ​ബ്സൈ​റ്റി​ലും ല​ഭി​ക്കും. ഓ​ശാ​ന ഞാ​യ​ർ രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി. തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി​യു​ണ്ടാ​യി​രി​ക്കും. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് വ്യ​ക്തി​ഗ​ത കു​ന്പ​സാ​ര​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ പൊ​തു​പാ​പ​മോ​ച​നം പ്രാ​പി​ക്കാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. പെ​സ​ഹ​വ്യാ​ഴം വൈ​കു​ന്നേ​രം ആ​റി​ന് അ​ത്താ​ഴ​ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് പ​ള്ളി​യി​ൽ ദി​വ്യ​കാ​രു​ണ്യം എ​ഴു​ന്ന​ള്ളി​ച്ച് ദീ​പം തെ​ളി​ക്കും. ഈ ​സ​മ​യം എ​ല്ലാ​ഭ​വ​ന​ങ്ങ​ളി​ലും ദീ​പം തെ​ളി​യി​ക്ക​ണം. 8.30 ല​വ​രെ പ​രി​ശു​ദ്ധ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. തു​ട​ർ​ന്ന് പെ​സ​ഹ അ​പ്പം കു​ടും​ബ​ത്തി​ലെ കാ​ര​ണ​വ​ർ പ്രാ​ർ​ഥി​ച്ച് മു​റി​ച്ച് വീ​ട്ടി​ലു​ള്ള എ​ല്ലാ​വ​ർ​ക്കു​മാ​യി ന​ല്കി ഭ​ക്ഷി​ക്കാം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​രി​ശി​ന്‍റെ വ​ഴി. വൈ​കു​ന്നേ​രം മൂ​ന്നി​ന് തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ദൈ​വ​വ​ച​ന​പ്ര​ഘോ​ഷ​ണം, സാ​ർ​വ​ത്രി​ക പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​രി​ശി​ന്‍റെ ആ​രാ​ധ​ന, ആ​ത്മീ​യ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ന​ഗ​രി​കാ​ണി​ക്ക​ൽ കാ​ണാം. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തി​ന് പെ​സ​ഹ തി​രി​തെ​ളി​ക്ക​ൽ, പെ​സ​ഹ പ്ര​ഘോ​ഷ​ണം, ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണം, ജ്ഞാ​ന​സ്നാ​ന വ്ര​ത ന​വീ​ക​ര​ണം, ഉ​യി​ർ​പ്പ് കു​ർ​ബാ​ന. ഈ​സ്റ്റ​ർ ഞാ​യ​ർ രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. ദൈ​വാ​ല​യ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന പോ​ലെ ത​ന്നെ വേ​ണം പ​ങ്കെ​ടു​ക്കാ​നെ​ന്ന് വി​കാ​രി ആ​വ​ശ്യ​പ്പെ​ട്ടു.