സൗ​ഹൃ​ദ ന​ഗ​റി​ൽ ത​ട​സ​ങ്ങ​ൾ നീ​ങ്ങി; കു​ടി​വെ​ള്ള വി​ത​ര​ണം തു​ട​ങ്ങി
Saturday, April 4, 2020 10:22 PM IST
എ​ട​ത്വ: ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ലെ 12-ാം വാ​ർ​ഡി​ലെ സൗ​ഹൃ​ദ ന​ഗ​റി​ൽ ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ കു​ടി​വെ​ള്ള വി​ത​ര​ണം ആ​രം​ഭി​ച്ചു. മ​ട​യ്ക്ക​ൽ ജം​ഗ്ഷ​ൻ മു​ത​ൽ മ​ണ്ണാ​രു​പ​റ​ന്പി​ൽ​പ​ടി വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലാ​യി 30 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ്ര​യോ​ജ​നം ല​ഭി​ക്കു​ക. ഈ ​പ്ര​ദേ​ശ​ത്ത് പൊ​തു​പൈ​പ്പി​ലൂ​ടെ ശു​ദ്ധ​ജ​ലം ല​ഭി​ച്ചി​ട്ട് ര​ണ്ട​ര പ​തി​റ്റാ​ണ്ട് ക​ഴി​യു​ന്നു. കു​ളി​ക്കാ​നും വ​സ്ത്ര​ങ്ങ​ൾ ക​ഴു​കാ​നും പ്ര​ദേ​ശ​ത്തു​ള്ള​വ​ർ ആ​ശ്ര​യി​ക്കു​ന്ന​ത് തോ​ടു​ക​ളെ​യും കി​ണ​റു​ക​ളെ​യു​മാ​ണ്.

ശു​ദ്ധ​ജ​ല സം​വി​ധാ​ന​ത്തി​ന് താ​ത്കാ​ലി​ക പ​രി​ഹാ​ര​ത്തി​നാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന് ഒ​രു കി​യോ​സ്ക് വാ​ങ്ങി എ​ല്ലാ​വ​ർ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്ത് സ്ഥാ​പി​ച്ചു. പൊ​തു​വ​ഴി​യി​ൽ നി​ന്നു​കൊ​ണ്ട് കി​യോ​സ്കി​ലെ ജ​ലം ശേ​ഖ​രി​ക്കു​ന്ന​തി​ന് ടാ​പ്പ് ഘ​ടി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ആ​രം​ഭി​ച്ച​പ്പോ​ൾ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വ​സ്തു​വി​ൽ ഇ​രി​ക്കു​ന്ന കി​യോ​സ്കി​ൽ വെ​ള്ളം നി​റ​യ്ക്കു​ക​യി​ല്ലെന്നും പൊ​തു​സ്ഥ​ലം ക​ണ്ടെ​ത്താ​നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തേ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി പ​രി​ഹാ​ര സെ​ല്ലി​ലേ​ക്കും ക​ള​ക്‌​ട​ർ​ക്കും മ​റ്റ് അ​ധി​കൃ​ത​ർ​ക്കും സാ​മു​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള ഹ​ർ​ജി ന​ല്കി.

ക​ഴി​ഞ്ഞ ദി​വ​സം ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സൗ​ഹൃ​ദ ന​ഗ​റി​ലെ​ത്തി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കു​ടി​വെ​ള്ള വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കു​ടി​വെ​ള്ളം പ്ര​ദേ​ശ​ത്ത് ല​ഭി​ക്കാ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ൽ​വാ​സി​ക​ളാ​യ സു​രേ​ഷ് പ​രു​ത്തി​ക്ക​ൽ, വി​ൻ​സ​ണ്‍ പൊ​യ്യാ​ലു​മ​ലി​ൽ എ​ന്നി​വ​രോ​ട് ന​ട​ത്തി​യ പ​ന്ത​യ​ത്തി​ൽ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള​യ്ക്ക് ത​ല​മു​ണ്ഡ​നം ചെ​യ്യേ​ണ്ടി വ​ന്ന​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​വു​ക​യും ചെ​യ്തി​രു​ന്നു.