മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ്ര​ത്യേ​ക പ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​ല​പ്പു​ഴ രൂ​പ​ത സൊ​സൈ​റ്റി
Sunday, April 5, 2020 9:35 PM IST
ആ​ല​പ്പു​ഴ: കൊ​റോ​ണാ​ക്കാ​ല​ത്തെ മീ​ൻ​പി​ടിത്ത​ക്കാ​രു​ടെ അ​വ​സ്ഥ പ​ഠി​ക്കാ​നും ന​ട​പ​ടി​ക​ളെ​ടു​ക്കാ​നും ത​യാ​റാ​ക​ണ​മെ​ന്ന് ആ​ല​പ്പു​ഴ രൂ​പ​ത സൊ​സൈ​റ്റി സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. രൂ​പ​താ​സൊ​സൈ​റ്റി കൊ​റോ​ണ​ക്കാ​ല​ത്തെ പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​താ​നാ​യി രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള കേ​ന്ദ്ര​സ​മി​തി തീ​ര​ദേ​ശ​ത്തെ വൈ​ദിക​രു​മാ​യി ന​ട​ത്തി​യ സൂം ​വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യെ​ക്കു​റി​ച്ചു ശ​ബ്ദ​മു​യ​ർ​ന്ന​ത്. വി​ഷ​യ​ത്തി​ൽ രൂ​പ​ത സൊ​സൈ​റ്റി സ​ർ​ക്കാ​രി​ന് നി​വേ​ദ​നം അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. കൊ​റോ​ണയ്ക്കു മു​ന്പേ പ​ണി​യി​ല്ലാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള​ടെ കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര ശ്ര​ദ്ധ​വേ​ണ​മെ​ന്നും രൂ​പ​ത സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി പ​റ​ഞ്ഞു.
കേ​ന്ദ്രം പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കു​ന്ന പ്ര​ത്യേ​ക കാ​ർ​ഷി​ക പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​ന്പോ​ൾ കേ​ര​ള​ത്തി​ലെ മീ​ൻ​പി​ടിത്ത​ക്കാ​രു​ടെ എ​ണ്ണ​ത്തി​നാ​നു​പാ​തി​ക​മാ​യ വി​ഹി​തം ല​ഭി​ക്കാ​ൻ പാ​ക​ത്തി​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് കേ​ര​ളം ശി​പാ​ർ​ശ​ക​ൾ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് രൂ​പ​ത സ​മി​തി അം​ഗ​മാ​യ ജാ​ക്സ​ണ്‍ പീ​റ്റ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​ത്യ​വ​രു​മാ​ന​ക്കാ​ർ​ക്കു​പോ​ലും ബു​ദ്ധി​മു​ട്ടു​ള്ള​പ്പോ​ൾ ഏ​റെ​ക്കാ​ല​മാ​യി ഒ​രു വ​രു​മാ​ന​വു​മി​ല്ലാ​തെ വി​ഷ​മി​ക്കു​ന്ന മീ​ൻ​പി​ടിത്ത​ക്കാ​രു​ടെ അ​വ​സ്ഥ മ​ന​സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ. മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട്ട് പ്ര​ത്യേ​ക പാ​ക്കേ​ജു പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​ല​പ്പു​ഴ രൂ​പ​ത സൊ​സൈ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.