ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളി​ല്‍ ഇ​ന്ന്
Monday, April 6, 2020 10:24 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 ന്‍റെ പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ള്‍ വ​ഴി ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഇ​ന്ന​ലെ 14,550 പേ​ര്‍​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ല്‍​കി​യെ​ന്ന് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ര്‍ പി.​എം. ഷ​ഫീ​ഖ് അ​റി​യി​ച്ചു. ഇ​തി​ല്‍ 953 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും ഉ​ള്‍​പ്പെ​ടും. 11167 പേ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യാ​ണ് ഭ​ക്ഷ​ണം ന​ല്‍​കി​യ​ത്.
ഗ​ര​സ​ഭ​ക​ളു​ടെ കീ​ഴി​ല്‍ ജി​ല്ല​യി​ല്‍ 3750 പേ​ര്‍​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ല്‍​കി. 2554 പേ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യാ​ണ് ഭ​ക്ഷ​ണം ന​ല്‍​കി​യ​ത്. ഇ​തി​ല്‍ 120 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും ഉ​ള്‍​പ്പെ​ടും.