പി​പി​ഇ കി​റ്റു​ക​ളു​ടെ ല​ഭ്യ​ത പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ
Tuesday, April 7, 2020 10:20 PM IST
തു​റ​വൂ​ർ: കോ​വി​ഡ് ചി​കി​ത്സാരം​ഗ​ത്തു​ള്ള ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​വ​ശ്യ​മാ​യ പേ​ഴ്സ​ണ​ൽ പ്രൊ​ട്ട​ക്ടീ​വ് എ​ക്യു​പ്മെ​ന്‍റ് (പി​പി​ഇ) കി​റ്റു​ക​ളു​ടെ ല​ഭ്യ​ത പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ല​ത്തി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ പി​പി​ഇ കി​റ്റു​ക​ൾ ജി​ല്ലാ​ത​ല​ത്തി​ലു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് ശേ​ഖ​രി​ച്ചു കൊ​ണ്ടു​പോ​യ ന​ട​പ​ടി ശ്ര​ദ്ധ​യി​ൽപ്പെട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് എം​എ​ൽ​എ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ഒ​രു രോ​ഗി ആ​ദ്യ​മാ​യി എ​ത്തു​ന്ന സ്ഥ​ലം എ​ന്ന നി​ല​യി​ൽ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം ജി​ല്ലാ ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​താ​യും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ അ​റി​യി​ച്ചു.
തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്കി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​റു​ടെ സേ​വ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​റോ​ണ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ സേ​വ​നം ഇ​വി​ടെ ല​ഭ്യ​മാ​കു​ന്നി​ല്ല എ​ന്ന് എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി.
ഇ​തു​കാ​ര​ണം ബ്ലോ​ക്കി​ലെ അ​രൂ​ക്കു​റ്റി ആ​ശു​പ​ത്രി​യി​ലും മ​റ്റും ഇ​തു​മൂ​ലം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് അ​മി​ത ജോ​ലി​ഭാ​രം വ​രു​ന്ന​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​റെ ബ​ന്ധ​പ്പെ​ട്ട​താ​യും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ അ​റി​യി​ച്ചു.