ജി​ല്ല​യി​ൽ ര​ണ്ടു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Wednesday, April 8, 2020 10:24 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ര​ണ്ടു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്് സ്ഥി​രീ​ക​രി​ച്ചു. നി​സാ​മു​ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ഒ​രാ​ൾ​ക്കും ദു​ബാ​യി​ൽനി​ന്നു തി​രി​ച്ചെ​ത്തി​യ ഒ​രാ​ൾ​ക്കു​മാ​ണ് കോ​വി​ഡ്. ഖ​ത്ത​റി​ൽനി​ന്ന് ഡ​ൽ​ഹി, അ​ലി​ഗ​ഡ് വ​ഴി നി​സാ​മു​ദീ​ൻ സ​മ്മേ​ള​ന​ത്തി​നുശേ​ഷം 23ന് ​കാ​യം​കു​ള​ത്തെ​ത്തി​യ വ്യ​ക്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ആ​റാം തീ​യ​തി മു​ത​ൽ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റും.
ദു​ബാ​യി​ൽനി​ന്നും 22ന് ​കൊ​ച്ചി​യി​ലെ​ത്തി​യ മ​റ്റൊ​രു വ്യ​ക്തി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 22 ന് ​കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്ന് അ​ദ്ദേ​ഹം കോ​ട്ട​യ​ത്തും തു​ട​ർ​ന്ന് അ​ന്നു​ത​ന്നെ ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ വീ​ട്ടി​ലും എ​ത്തി. വീ​ട്ടി​ൽ ഐ​സോ​ലേ​ഷ​നി​ലാ​യി​രു​ന്ന ഈ ​വ്യ​ക്തി​യെ ഇ​ന്ന​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​രു​വ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. 15പേ​രാ​ണ് നി​ല​വി​ൽ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ജി​ല്ല​യി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ൽ 7646പേ​രാ​ണ് ഉ​ള്ള​ത്. ഇ​ന്ന​ലെ മാ​ത്രം 220പേ​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​ക്കി. 326പേ​രെ ഒ​ഴി​വാ​ക്കി.