കു​ട്ട​നാ​ട്ടി​ലെ നെ​ല്ല് സം​ഭ​ര​ണം പു​രോ​ഗ​മി​ക്കു​ന്നു
Wednesday, April 8, 2020 10:24 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ നെ​ല്ല് സം​ഭ​ര​ണം പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. കൊ​യ്ത്ത്, മെ​തി യ​ന്ത്ര​ങ്ങ​ള്‍ അ​റ്റ​കു​റ്റ​പ്പണി ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​യ്യു​ന്ന​തി​ന് നേ​രി​യ തോ​തി​ല്‍ താ​മ​സ​മു​ണ്ടാ​യി.
ക​ള​ക്‌​ട​റു​ടെ അ​ടി​യ​ന്തര ഇ​ട​പെ​ട​ലു​ക​ളെ തു​ട​ര്‍​ന്ന് ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു സ്‌​പെ​യ​ര്‍ പാ​ര്‍​ട്ട്‌​സ് എ​ത്തി​ച്ച് ത​ക​രാ​റു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ചു വ​രു​ന്നു. ഈ ​ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തോ​ടെ കു​ട്ട​നാ​ട് (ലോ​വ​ര്‍ ആ​ൻഡ് അ​പ്പ​ര്‍) മേ​ഖ​ല​യി​ലെ കൊ​യ്ത്ത് ഊ​ര്‍​ജ്ജി​ത​പ്പെ​ടു​ത്തും. കൊ​യ്ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പാ​ട​ശേ​ഖ​ര സ​മി​തി​ക​ള്‍​ക്ക് അ​ത​ത് കൃ​ഷി ഓ​ഫീ​സ​ര്‍​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.