ജി​ല്ല​യി​ലെ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ം
Monday, May 25, 2020 8:48 PM IST
ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മൂ​ന്നാം വാ​ര്‍​ഡ്, പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, അ​ഞ്ച് വാ​ര്‍​ഡു​ക​ള്‍ എ​ന്നി​വ ക്ല​സ്റ്റ​ര്‍ ക്വാ​റ​ന്‍റൈൻ/ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എം. ​അ​ഞ്ജ​ന ഉ​ത്ത​ര​വാ​യി.
ഈ ​വാ​ര്‍​ഡു​ക​ളി​ലെ എം.​സി റോ​ഡ് ഒ​ഴി​കെ​യു​ള്ള റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള വാ​ഹ​നഗ​താ​ഗ​തം നി​രോ​ധി​ച്ചു. അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​ത്തി​നും അ​ടി​യ​ന്തര വൈ​ദ്യ​സ​ഹാ​യ​ത്തി​നു​മു​ള്ള യാ​ത്ര​യ്ക്കും നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​യി ഇ​ള​വു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.
അ​വ​ശ്യ/ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് മാ​ത്രം രാ​വി​ലെ 8 മ​ണി മു​ത​ല്‍ 11 മ​ണി​വ​രെ​യും പൊ​തു​വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് (പിഡിഎ​സ്) രാ​വി​ലെ 8 മ​ണി മു​ത​ല്‍ ഉ​ച്ച​യ്ക്ക് 2 മ​ണി വ​രെ​യും പ്ര​വ​ര്‍​ത്തി​ക്കാം. ഒ​രേസ​മ​യം അ​ഞ്ചി​ല​ധി​കം പേ​ര്‍ ക​ട​ക​ളി​ല്‍ എ​ത്താ​ന്‍ പാ​ടി​ല്ല. മ​റ്റ് സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ പാ​ടി​ല്ല.
ഈ ​വാ​ര്‍​ഡു​ക​ളി​ല്‍ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും നാ​ലി​ല​ധി​കം ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടാ​ന്‍ പാ​ടി​ല്ല. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​വും ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ വ​കു​പ്പി​ന്‍റേയും ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റേയും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി.
വാ​ര്‍​ഡു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് പു​റ​ത്തു​നി​ന്ന് അ​വ​ശ്യവ​സ്തു​ക്ക​ള്‍ ആ​വ​ശ്യ​മാ​യി വ​രു​ന്ന​പ​ക്ഷം പോ​ലീ​സ്, വാ​ര്‍​ഡ് ദ്രു​ത ക​ര്‍​മസേ​നയു​ടേ​യും സേ​വ​നം തേ​ടാം. ഉ​ത്ത​ര​വു​ക​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തിരേ പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​വും ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​വും നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.
ജി​ല്ല​യി​ലെ ചെ​ങ്ങ​ന്നൂ​ര്‍ താ​ലൂ​ക്കി​ലു​ള്‍​പ്പെ​ടു​ന്ന പാ​ണ്ട​നാ​ട് ​പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നാ​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മൂ​ന്നാം വാ​ര്‍​ഡ്, പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, അ​ഞ്ച് വാ​ര്‍​ഡു​ക​ള്‍ എ​ന്നി​വ​യെ നേ​ര​ത്തെ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ളാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം ചെ​യ്തി​രു​ന്നു.
രോ​ഗം കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് വ്യാ​പി​ക്കാ​തി​രി​ക്കാ​ന്‍ രോ​ഗ​ബാ​ധ ഉ​ണ്ടാ​യി​രു​ന്ന ആ​ളു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​ര്‍, സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വ​യി​ലൂ​ടെ രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​വു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യാ​ണ് കൂ​ടു​ത​ല്‍ ക​ര്‍​ശന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​ത്.