എം​എ​ൽ​എ​മാ​രു​ടെ കോ​വി​ഡ് പ​ദ്ധ​തി നി​ർ​ദേ​ശ​ങ്ങ​ളി​ൽ കാ​ല​താ​മ​സം വ​രു​ത്ത​രു​തെ​ന്ന് ആ​വ​ശ്യം
Tuesday, May 26, 2020 11:33 PM IST
ആ​ല​പ്പുഴ: എം​എ​ൽ​എ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്ന, കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വൃ​ത്തി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ള​വു​ക​ൾ ന​ൽ​കി ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ആ​ല​പ്പുു​ഴ​യി​ൽ നി​ന്നു​ള്ള എം​പി​യും എം​എ​ൽ​എ​മാ​രും മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ന്നോ​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എം​പി​മാ​രു​ടെ​യും എം​എ​ൽ​എ​മാ​രു​ടെ​യും പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ച​ത്.
എം​പി​മാ​ർ​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന ഫ​ണ്ട് ഇ​ല്ലാ​താ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​തി​ന് ത​ട​സം നി​ൽ​ക്കു​ന്ന​താ​യി ആ​ല​പ്പു​ഴ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സം​സാ​രി​ച്ച എ.​എം. ആ​രി​ഫ് എം​പി പ​റ​ഞ്ഞു. എം​എ​ൽ​എ​മാ​രാ​യ സ​ജി ചെ​റി​യാ​ൻ, ആ​ർ. രാ​ജേ​ഷ്, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, യു. ​പ്ര​തി​ഭ, ധ​ന​മ​ന്ത്രി​യു​ടെ പ്ര​തി​നി​ധി കെ.​ഡി. മ​ഹീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. നി​ല​വി​ൽ കോ​വി​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ന​ട​ക്കു​ന്നു. പ്ര​ള​യ​കാ​ല​ത്ത് സ്വീ​ക​രി​ച്ച ന​ട​പ​ടി പോ​ലെ​ത​ന്നെ നി​യോ​ജ​ക​മ​ണ്ഡ​ലം അ​ടി​സ്ഥാ​ന​ത്തി​ലും ഒ​രു ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ക്കാ​ര്യ​ങ്ങ​ൾ കോ-​ഓ​ർ​ഡി​നേ​റ്റ് ചെ​യ്യു​ന്ന​തി​നു നി​യോ​ഗി​ക്ക​ണം. കോ​വി​ഡി​നൊ​പ്പം ത​ന്നെ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് എം​പി​മാ​രു​ടെ​യും എം​എ​ൽ​എ​മാ​രു​ടെ​യും കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​ക​ണം. ഇ​ത്ത​വ​ണ അ​തി​വ​ർ​ഷം ഉ​ണ്ടാ​കു​മെ​ന്ന ശാ​സ്ത്ര നി​രീ​ക്ഷ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നേ​ര​ത്തെ ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണം. വീ​ടു​ക​ളി​ൽനി​ന്ന് ആ​ളു​ക​ളെ മാ​റ്റി താ​മ​സി​പ്പി​ക്കേ​ണ്ടി വ​രു​ന്പോ​ൾ സ്കൂ​ളു​ക​ളി​ലാ​ണ് പൊ​തു​വേ ഇ​തി​നു സ്ഥ​ലം ക​ണ്ടെ​ത്തു​ക. അ​തു​കൊ​ണ്ടു​ത​ന്നെ റീ​ബി​ൽ​ഡ് കേ​ര​ള​യി​ലോ അ​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും പ​ദ്ധ​തി​യി​ൽ ഉൾ​പ്പെ​ടു​ത്തി ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ടോ​യ്‌ലറ്റു​ക​ൾ നി​ർ​മി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും. ഇ​ത് പ്ര​തി​സ​ന്ധി സ​ന്ദ​ർ​ഭ​ത്തി​ൽ വ​ലി​യ ഉ​പ​കാ​ര​മാ​യി മാ​റും.
ഇ​സാ​ഫ്, മു​ത്തൂ​റ്റ് പോ​ലു​ള്ള മൈ​ക്രോ​ഫി​നാ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വ​യ്പ തി​രി​ച്ച​ട​വി​ൽ ര​ണ്ടു മാ​സ​ത്തെ ഇ​ള​വ് അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി ഒ​രി​ക്ക​ൽ കൂ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ള​വു​ക​ൾ അ​ല്പം കൂ​ടി നീ​ട്ടി കി​ട്ടു​ന്ന​തി​നു ന​ട​പ​ടി​യെ​ടു​ക്ക​ണം. വൈ​ക്കം​-ത​വ​ണ​ക്ക​ട​വ് ഫെ​റി​യി​ൽ ര​ണ്ടു ജി​ല്ല​ക​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഫെ​റി സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് വി​ദ്യാ​ർ​ഥിക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​ണ്. എം​പി​മാ​രു​ടെ ഫ​ണ്ട് ര​ണ്ട​ര കോ​ടി​യോ​ളം രൂ​പ അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ എം​പി​മാ​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ഒ​ന്നും പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​വു​മെ​ന്ന് എ.​എം.​ആ​രി​ഫ് എം​പി മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എം​എ​ൽ​എ​മാ​ർ ത​ങ്ങ​ളു​ടെ ഫ​ണ്ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​ത് എ​ത്ര​യും പെ​ട്ടെ​ന്ന് പ്രാ​യോ​ഗി​ക​ത​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണം. എം​എ​ൽ​എ ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ പ​ര​മാ​വ​ധി ഇ​ള​വു​ക​ൾ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ അ​നു​വ​ദി​ക്കേ​ണ്ട​താ​ണ്. വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ചു നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി വ്യാ​യാ​മ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​ന്ന കാ​ര്യം സ​ർ​ക്കാ​ർ ആ​ലോ​ചി​ക്ക​ണ​മെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എം​എ​ൽ​എ​മാ​ർ​ക്കും എം​പി​മാ​ർ​ക്കും ഏ​റെ​ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി. ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണം. വാ​ർ​ഡു​ത​ല സ​മി​തി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് എം​പി​മാ​രും എം​എ​ൽ​എ​മാ​രും ഉ​റ​പ്പുവ​രു​ത്ത​ണം.
ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി എം​പി​മാ​രും എം​എ​ൽ​എ​മാ​രും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് പോ​ലു​ള്ള പു​തി​യ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്ത​ണം. ജി​ല്ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ക്ത​മാ​യ കാ​ല​വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി ചെ​യ്യേ​ണ്ട ത​യാ​റെ​ടു​പ്പു​ക​ൾ സ​ർ​ക്കാ​ർ എ​ടു​ത്തി​ട്ടു​ണ്ട്.
ത​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത്തി​ൽ ഇ​ത് കൃ​ത്യ​മാ​യി ന​ട​ക്കു​ന്നു​വെ​ന്ന് എം​പി​മാ​രും എം​എ​ൽ​എ​മാ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.