കാ​ർ ബൈ​ക്കി​ലും സ്കൂ​ട്ട​റു​ക​ളി​ലും ഇ​ടി​ച്ച് ആ​റു​ പേ​ർ​ക്കു പ​രി​ക്ക്
Thursday, May 28, 2020 9:08 PM IST
ആ​ല​പ്പു​ഴ: നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ ബൈ​ക്കി​ലും ര​ണ്ടു സ്കൂ​ട്ട​റു​ക​ളി​ലും ഇ​ടി​ച്ച് ആ​റു​ പേ​ർ​ക്കു ഗുരുതര പ​രി​ക്കേ​റ്റു. ബൈ​ക്ക് -സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ ആ​ല​പ്പു​ഴ സ​നാ​ത​നം വാ​ർ​ഡി​ൽ മീ​ന​പ്പ​ള്ളി പൗ​ത്ര​ന്‍റെ മ​ക​ൻ അ​നി​ൽ കു​മാ​ർ (54), അ​ർ​ത്തു​ങ്ക​ൽ പ​ള്ളി​ക്ക​ൽ ത​യ്യി​ൽ ജ​യിം​സി​ന്‍റ മ​ക​ൻ പ്ര​ദീപ് (31) എ​ന്നി​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മ​റ്റ് നാ​ലു​പേ​രെ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ ദേ​ശീ​യപാ​ത​യി​ൽ വ​ലി​യ ചു​ടു​കാ​ട് ര​ക്തസാ​ക്ഷി മ​ണ്ഡ​പ​ത്തി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഹ​രി​പ്പാ​ട് ഭാ​ഗ​ത്തുനി​ന്നു ആ​ല​പ്പു​ഴയ്ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി എ​തി​ർ ദി​ശ​യി​ൽ എ​ത്തു​ക​യും ഈ ​ഭാ​ഗ​ത്തു​കൂ​ടി സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ലും ര​ണ്ടു​സ്കൂ​ട്ട​റു​ക​ളി​ലും ഇ​ടി​ക്കു​ക​യുമായി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​രെ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​വ​ർ​ക്ക് ഗുരു​ത​ര പ​രി​ക്കാ​ണ്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ ബൈ​ക്കി​ന്‍റേയും സ്കൂ​ട്ട​റു​ക​ളു​ടേ​യും മു​ൻഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ആ​ല​പ്പു​ഴ സൗ​ത്ത് സി​ഐ എം.​കെ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.