തോട്ടപ്പള്ളിയിലെ ഖ​ന​നം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കണം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Sunday, May 31, 2020 9:54 PM IST
അ​ന്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ക​രി​മ​ണ​ൽ ഖ​ന​നം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ​ക​രി​മ​ണ​ൽ ഖ​ന​നം ന​ട​ക്കു​ന്ന തോ​ട്ട​പ്പ​ള്ളി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യെ നേ​രി​ടു​ന്ന​തി​നാ​യി ചെ​യ്യേ​ണ്ട ന​ട​പ​ടി​ക​ളൊ​ന്നും സർക്കാർ ചെ​യ്തി​ട്ടി​ല്ല. ​ലീ​ഡിം​ഗ് ചാ​ന​ലി​ന്‍റെ ആ​ഴം വ​ർ​ധി​പ്പി​ച്ച് വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി ഒ​ഴി​വാ​ക്കു​ന്ന​തി​നു പ​ക​രം കോ​വി​ഡി​ന്‍റെ മ​റ​വി​ൽ ക​രി​മ​ണ​ൽ ഖ​ന​നം ന​ട​ത്തു​ക​യാ​ണ് സ​ർ​ക്കാ​ർ. തീ​ര​ദേ​ശ വാ​സി​ക​ളും മു​ഴു​വ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ഇ​തി​നെ​തി​രാ​ണ്.​

ലീ​ഡിം​ഗ് ചാ​ന​ലി​ന്‍റെ ആ​ഴം കൂ​ട്ടു​ന്ന​തി​നേ​ക്കാ​ൾ സ​ർ​ക്കാ​രി​നു താ​ത്പ​ര്യം ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​ലാ​ണ്.​ കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​മൊ​ഴു​കി​പ്പോ​കു​ന്ന​തി​ന് തീ​ര​ദേ​ശവാ​സി​ക​ൾ എ​തി​ര​ല്ല. തോ​ട്ട​പ്പ​ള്ളി​യി​ൽ ക​രി​മ​ണ​ൽ ഖ​ന​നം ന​ട​ത്താ​നു​ള്ള ആ​സൂ​ത്രി​ത​മാ​യ നീ​ക്ക​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. തോ​ട്ട​പ്പ​ള്ളി​യി​ൽ സ്പി​ൽ​വേ ഷ​ട്ട​റി​ന്‍റെ ത​ക​രാ​റ് പ​രി​ഹ​രി​ക്കാ​ൻ ഇ​തു​വ​രെ സ​ർ​ക്കാ​ർ ത​യാറാ​യി​ട്ടി​ല്ല. തീ​ര​ദേ​ശ​ത്ത് ക​ട​ൽ​ക്ഷോ​ഭം ത​ട​യാ​നാ​യി ഒ​രു രൂ​പ പോ​ലും ചെ​ല​വ​ഴി​ക്കാ​ൻ ഈ ​നാ​ലു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല.

ക​ട​ൽഭി​ത്തി നി​ർ​മാ​ണ​ത്തി​നേ​ക്കാ​ൾ പ്ര​ധാ​നം സ​ർ​ക്കാ​രി​ന് ക​രി മ​ണ​ൽ ഖ​ന​ന​മാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.