വ​ള്ളി​കു​ന്ന​ത്ത് സിപിഎം ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേരേ ആ​ക്ര​മ​ണം; മൂ​ന്ന് ആ​ർഎ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
Sunday, May 31, 2020 9:54 PM IST
ചാ​രും​മൂ​ട്: വ​ള്ളി​കു​ന്നം പ​ള്ളി​വി​ള ജം​ഗ്ഷ​നു സ​മീ​പം സിപിഎം ​പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു ആ​ർഎ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ വ​ള്ളി​കു​ന്നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ​വ​ള്ളി​കു​ന്നം ആ​കാ​ശ് നി​വാ​സി​ൽ ആ​കാ​ശ് (സു​മി​ത് -23 ) വ​ള്ളി​കു​ന്നം രാ​ഹു​ൽ നി​വാ​സി​ൽ രാ​ഹു​ൽ (ക​ണ്ണ​ൻ -23) രാ​ഹു​ൽ നി​വാ​സി​ൽ ഗോ​കു​ൽ
(​ഉ​ണ്ണി -21) എ​ന്നി​വ​രെ​യാ​ണ് വ​ള്ളി​കു​ന്നം വ​ട്ട​ക്കാ​ട്ട് വ​ച്ച് സിഐ കെ.എ​സ്. ഗോ​പ​കു​മാ​ർ, എ​സ്ഐ ​സു​നു​മോ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.​
ഇ​വ​ർ പാ​വു​മ്പ​യി​ൽ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ ന​ട​ന്ന കൊ​ല​പാ​ത​ക കേ​സു​ക​ളി​ൽ ഉ​ൾ​പ്പെടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണെ​ന്ന് സിഐ പ​റ​ഞ്ഞു.​ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​ വ​ള്ളി​കു​ന്നം പ​ള്ളി​വി​ള ജം​ഗ്ഷ​നു സ​മീ​പമാണ് എ​സ്എ​ഫ് ഐ, ​ഡി വൈ എ​ഫ് ഐ ​പ്ര​വ​ർ​ത്തക​രാ​യ വ​ള്ളി​കു​ന്നം രാ​ഹു​ൽ നി​വാ​സി​ൽ രാ​കേ​ഷ് കൃ​ഷ്ണ​ൻ, ഇ​ലി​പ്പ​ക്കു​ളം ക​ണ്ട​ള​ശേ​രി​ൽ തെ​ക്കേ​തി​ൽ ബൈ​ജു ബാ​ബു (23 ) ക​ടു​വി​നാ​ൽ ക​ള​ത്തി​ൽ വി​ഷ്ണു എ​ന്നി​വ​ർ​ക്കു നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.​ ഇ​തി​ൽ രാ​ഹു​ൽ കൃ​ഷ്ണ​നു മാ​ര​ക​മാ​യി വെ​ട്ടേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ തു​ട​ർ​ന്ന് ഒ​ളി​വി​ൽപോ​യ പ്ര​തി​ക​ളെ ഇ​ന്ന​ലെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജി​ഷ്ണു, സ​ന​ൽ, ര​തീ​ഷ്, സോ​നു സ​തീ​ഷ് എ​ന്നി​വ​രും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന സം​ഘ​ത്തി​ലു​ണ്ട​യി​രു​ന്നു.