വ​ള്ളി​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​ൻവ​രെ പ്ര​തി​ഷേ​ധാ​ഗ്‌നി സ​മ​ര​വു​മാ​യി യൂ​ത്ത്കോ​ണ്‍​ഗ്ര​സ്
Monday, June 1, 2020 10:02 PM IST
കാ​യം​കു​ളം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് സു​ഹൈ​ൽ വ​ധ​ശ്ര​മ ക്കേസി​ലെ പി​ടി​യി​ലാ​കാ​നു​ള്ള പ്ര​തി​ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി​യി​ട്ടും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ നാ​ന്പു​കു​ള​ങ്ങ​ര മു​ത​ൽ വ​ള്ളി​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​ടി​ക്ക​ൽ വ​രെ പ്ര​തി​ഷേ​ധ അ​ഗ്നി പ്ര​യാ​ണം സം​ഘ​ടി​പ്പി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കാ​യം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ലം സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി കെപി സിസി നി​ർവാ​ഹ​ക സ​മി​തി അം​ഗം ക​റ്റാ​നം ഷാ​ജി ദീ​പ​ശി​ഖ​യി​ൽ ദീ​പം പ​ക​രു​ക​യും പ്ര​വ​ർ​ത്ത​ക​ർ മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം കൈ​മാ​റി കൈ​മാ​റി വ​ള്ളി​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​ടി​ക്ക​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു.
ഡിസിസി ​പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ൽ​മാ​ൻ പൊ​ന്നേ​റ്റി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.പി. ശ്രീ​കു​മാ​ർ, എം. ​നൗ​ഫ​ൽ, നി​തി​ൻ എ. ​പു​തി​യി​ടം, അ​വി​നാ​ശ് ഗം​ഗ​ൻ, അ​രി​താ ബാ​ബു, ജി. ​രാ​ധാ​കൃ​ഷ്ണ​ൻ, ക​ട്ട​ച്ചി​റ താ​ഹ, മ​ഠ​ത്തി​ൽ ഷു​ക്കൂ​ർ, അ​സീം നാ​സ​ർ, ശം​ബു പ്ര​സാ​ദ്, മീ​നു സ​ജീ​വ്, എ​സ്. ന​ന്ദ​കു​മാ​ർ, കെ. ​ആ​ർ. ഷൈ​ജു, വി​ഷ്ണു ചേ​ക്കോ​ട​ൻ, ഇ​ക്ബാ​ൽ കോ​ട്ട​ക്ക​ക​ത്ത്, ഷ​മീം ചീ​രാ​മ​ത്ത്, അ​ഖി​ൽ ദേ​വ്, മു​ഹ​മ്മ​ദ് സ​ജീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.