ക​ര​കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു; ക​ട തീ​യി​ട്ടു ന​ശി​പ്പി​ക്കാ​ൻ ശ്ര​മം
Monday, June 1, 2020 10:02 PM IST
മാ​ന്നാ​ർ: പ​ഞ്ചാ​യ​ത്ത് ടൗ​ണ്‍ വാ​ർ​ഡി​ൽ ക​ര​ട്ടി​ശേരി പു​ത്ത​ൻമ​ഠ​ത്തി​ൽ ജ​യ​കു​മാ​റി​ന്‍റെ പു​ര​യി​ട​ത്തി​ലെ ക​ര​കൃ​ഷി​ക​ൾ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ വെ​ട്ടി ന​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ഇ​തുസം​ബ​ന്ധി​ച്ച് ജ​യ​കു​മാ​ർ മാ​ന്നാ​ർ പോലീ​സി​ൽ പ​രാ​തി ന​ൽ​കി.

തോ​ട്ടുമു​ഖം ഭാ​ഗ​ത്ത് വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള പു​ര​യി​ട​ത്തി​ൽ വി​ള​വെ​ടു​ക്കാ​റാ​യ വാ​ഴ​ക​ൾ, ക​പ്പ, ചീ​ര, മു​ള​ക്, ഓ​മ തു​ട​ങ്ങി​യ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ചത്. കൂ​ടാ​തെ ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​നി ഇ​ല​ക്‌ട്രിക്ക​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ ഷ​ട്ട​ർ ഉ​യ​ർ​ത്തി മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്താ​നു​ള്ള ശ്ര​മം ന​ട​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.