ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രെ സ​മ​ര​ങ്ങ​ളു​ടെ വേ​ലി​യേ​റ്റം
Tuesday, June 2, 2020 10:10 PM IST
അ​ന്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി​യി​ൽ ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രേ സ​മ​ര​ങ്ങ​ളു​ടെ വേ​ലി​യേ​റ്റം. ജ​ന​കീ​യ സ​മ​രസ​മി​തി ന​ട​ത്തു​ന്ന റി​ലേ സ​ത്യഗ്ര​ഹ​ത്തി​നു പി​ന്തു​ണ​ നൽകി ഇ​ന്ന​ലെ ധീ​വ​ര​സ​ഭ ജി​ല്ലാ​ക്ക​മ്മി​റ്റി, സി​പി​ഐ, യു​വ​മോ​ർ​ച്ച എ​ന്നീ സം​ഘ​ട​ന​ക​ൾ മാ​ർ​ച്ചു ന​ട​ത്തി​. മാ​ർ​ച്ച് ഡി​വൈ​എ​സ്പി​മാ​രാ​യ ജ​യ​രാ​ജ്, കെ.​ജി. ലാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു. ധീ​വ​ര​സ​ഭ​യു​ടെ മാ​ർ​ച്ചും ധ​ർ​ണ​യും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ദി​ന​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി. ​ഗോ​പി​നാ​ഥ്, കെ.​കെ. പ്ര​കാ​ശ​ൻ, മോ​ഹ​ൻ​ദാ​സ്, എ.​എ​സ്. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തോ​ട്ട​പ്പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ക​രി​മ​ണ​ൽ ഖ​ന​നം അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ചു ന​ട​ന്ന മാ​ർ​ച്ച് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഇ.​കെ. ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​സു​രേ​ന്ദ്ര​ൻ, നി​ജാ അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. യു​വ​മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ച് ബി​ജെ​പി അ​ന്പ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി അ​നീ​ഷ് തി​രു​വ​ന്പാ​ടി, അ​രു​ണ്‍ അ​നി​രു​ദ്ധ​ൻ, ആ​കാ​ശ്, സു​നീ​ഷ് പു​ഷ്ക്ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തീ​ര​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ല്പു​സ​മ​ര​വും സം​ഘ​ടി​പ്പി​ച്ചു. തീ​ര​പ്ര​ദേ​ശ​ത്തേ​യും കു​ട്ട​നാ​ടി​നെ​യും ന​ശി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ തോ​ട്ട​പ്പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ക​രി​മ​ണ​ൽ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ത്തി തീ​രസം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​റു​ത്ത മു​ഖാ​വ​ര​ണ​വും പ്ല​ക്കാ​ർ​ഡു​ക​ളും ധ​രി​ച്ച് തോ​ട്ട​പ്പ​ള്ളി ജം​ഗ്ഷ​നി​ൽ നി​ല്പു​സ​മ​രം ന​ട​ത്തി. സ​മ​ര​ത്തി​ൽ എ​സ്. സു​രേ​ഷ് കു​മാ​ർ, ഷി​ബു പ്ര​കാ​ശ​ൻ, സു​ഭ​ദ്രാ​മ​ണി, ഹ​രി​ലാ​ൽ, എ.​എം. സാ​ലി, സ​ജി ജ​യ​മോ​ഹ​ൻ, ബി​ന്ദു സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തോ​ട്ട​പ്പ​ള്ളി​യെ മ​ണ​ലൂ​റ്റ് കേ​ന്ദ്ര​മാ​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കാ​ൻ​ആ​ല​പ്പു​ഴ ജി​ല്ലാ ക​ട​ലോ​ര കാ​യ​ലോ​ര മ​ത്സ്യ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ-​എ​ഐ​ടി​യു​സി ജി​ല്ലാ ക​മ്മ​ിറ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ലി​ന് തോ​ട്ട​പ്പ​ള്ള​യി​ലും എ​ട്ടി​ന് മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളി​ലും സ​മ​രം സം​ഘ​ടി​പ്പി​ക്കും.