ശ്രീമൂലം കിഴക്കേ തോട് ദുർഗന്ധപൂരിതം; അധികൃതർക്ക് അവഗണന
Wednesday, June 3, 2020 9:55 PM IST
മ​ങ്കൊ​ന്പ്: ഒ​രുകാ​ല​ത്ത് നാ​ടിന്‍റെ കു​ടി​വെ​ള്ള സ്രോ​ത​സാ​യി​രു​ന്ന തോ​ടി​നോ​ട് അ​ധി​കൃ​ത​ർ അ​വ​ഗ​ണ​ന കാ​ട്ടു​ന്ന​താ​യി ആ​ക്ഷേ​പം. പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ കാ​യ​ൽ​പ്പു​റ​ത്തുനി​ന്നു മം​ഗ​ലം മാ​ണി​ക്യ​മം​ഗ​ലം കാ​യ​ലി​ലേ​ക്കു​ള്ള ശ്രീ​മൂ​ലം കി​ഴ​ക്കേ തോ​ടാ​ണ് ഇ​പ്പോ​ൾ മാ​ലി​ന്യ​വാ​ഹി​നി​യാ​യി ഒ​ഴു​ക്കു നി​ല​ച്ചുകി​ട​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി പോ​ള​യും മാ​ലി​ന്യ​ങ്ങ​ളും മൂ​ലം ആ​ഴം​ കു​റ​ഞ്ഞ തോ​ടി​നെ പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്കെ​ത്തി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. തോ​ടു​ക​ൾ വൃ​ത്തി​യാ​ക്കി ആ​ഴം കൂ​ട്ടു​ന്ന ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​യി​ൽനി​ന്നും തോ​ടി​നെ ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ക​യാ​ണ്.

പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ നാ​ലു പ്ര​വൃ​ത്തി​ക​ളാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട തോ​ടി​നെ ബോ​ധ​പൂ​ർ​വം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി. ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന തോ​ടി​നു ഇ​രു​ക​ര​യി​ലു​മാ​യി ഇ​രു​നൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഒ​രു കാ​ല​ത്തു കു​ടി​വെ​ള്ള സ്രോ​ത​സാ​യി​രു​ന്ന തോ​ട്ടി​ലെ വെ​ള്ളം ഇ​ന്നു പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു പോ​ലും ഉ​പ​യോ​ഗി​ക്കാ​നാ​വി​ല്ല.

പോ​ള​യും ക​ട​ക​ലും നി​റ​ഞ്ഞ തോ​ട്ടി​ലെ വെ​ള്ളം ദു​ർ​ഗ​ന്ധം പ​ര​ത്തു​ന്നു. തോ​ട്ടി​ലി​റ​ങ്ങു​ന്ന​വ​ർ​ക്ക് ത്വ​ക്കു​രോ​ഗ​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് പ​തി​വാ​ണ്. ജ​ല​ല​ഭ്യ​ത​യ്ക്കു പു​റ​മേ യാ​ത്ര​യ്ക്കും ച​ര​ക്കു​നീ​ക്ക​ത്തി​നും നാ​ട്ടു​കാ​ർ തോ​ടി​നെ ആ​ശ്ര​യി​ച്ചി​രു​ന്നു. മോ​ട്ടോ​ർ ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും യ​ഥേ​ഷ്ടം സ​ഞ്ച​രി​ച്ചി​രു​ന്ന തോ​ട്ടിൽ മാലിന്യം നിറഞ്ഞിരി ക്കുന്നു. ശ്രീ​മൂ​ലം, പ​വ്വ​ത്തു​കാ​ട്, ക​റു​കോ​ടി, അ​റു​നൂ​റ്റം​പ​ട​വ് വ​ട​ക്ക്, തെ​ക്ക്, മം​ഗ​ലം കാ​യ​ൽ എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കു കൃ​ഷി​യാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും ആ​ശ്ര​യി​ച്ചി​രു​ന്ന​തും ഈ ​തോ​ടി​നെ ത​ന്നെ​യാ​ണ്.

ഇ​തി​നു പു​റ​മേ പ​ഞ്ചാ​യ​ത്തു​വ​ക​യു​ൾ​പ്പെ​ടെ മൂ​ന്നു ശ്മ​ശാ​ന​ങ്ങ​ളി​ലേ​ക്കു പോ​കാ​നും നാ​ട്ടു​കാ​ർ തോ​ടി​നെ ആ​ശ്ര​യി​ച്ചി​രു​ന്നു. തോ​ടി​നു പ​ടി​ഞ്ഞാ​റെ ക​ര​യി​ലു​ള്ള​വ​ർ​ക്ക് പു​റം​ലോ​ക​ത്തേ​ക്കെ​ത്താ​ൻ കി​ഴ​ക്കേ ക​ര​യി​ലെ​ത്ത​ണം. പോ​ള​യും ക​ട​ക​ലും നി​റ​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ൽ വള്ള മോ മ​റ്റു വാ​ഹ​ന​ങ്ങ​ളോ ഇ​റ​ക്കാ​നാ​കി​ല്ല. തോ​ടി​നു കു​റു​കെ അ​പൂ​ർ​വ​മാ​യു​ള്ള പാ​ല​ത്തി​ലൂ​ടെ മ​റു​ക​രെ ക​ട​ക്കാ​ൻ സ്കൂ​ൾ വി​ദ്യാ​ർഥിക​ള​ട​ക്ക​മു​ള്ള​വ​ർ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ചു​റ്റി​ക്ക​റ​ങ്ങ​ണം.

ഒ​രു വ​ലി​യ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ജീ​വി​തം മ​ന​സി​ലാ​ക്കി തോ​ടി​നു പു​ന​ർ​ജ​ൻ​മം ന​ൽ​കാ​ൻ അ​ധി​കാ​രി​ക​ൾ ഇ​നി​യും വൈ​ക​രു​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.