കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ധ​ന​വു​മാ​യി ഫാ. ​ജോ​ർ​ജ് വ​ലി​യ​വീ​ട്ടി​ൽ
Wednesday, June 3, 2020 9:55 PM IST
മ​ങ്കൊ​ന്പ്: പു​ളി​ങ്കു​ന്നി​ലെ അ​ന​ധി​കൃ​ത പ​ട​ക്ക​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ​യും പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ധ​നം ന​ല്കി ഫാ. ​ജോ​ർ​ജ് വ​ലി​യ​വീ​ട്ടി​ൽ. പ​ട​ക്ക​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഏ​ഴു​പേ​രാ​ണ് മ​രി​ച്ച​ത്. മൂ​ന്നു​പേ​ർ പൊ​ള്ള​ലേ​റ്റ് ഇ​പ്പോ​ഴും ചി​കി​ത്സി​യി​ലാ​ണ്.

മ​രി​ച്ച ഏ​ഴു​പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു​ല​ക്ഷം രൂ​പ വീ​തം ഫാ. ​ജോ​ർ​ജ് വ​ലി​യ​വീ​ട്ടി​ൽ ന​ല്കി. എ​റ​ണാ​കു​ളം ഇ​ളം​കു​ള​ത്ത് വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന ഫാ. ​ജോ​ർ​ജ് വ​ലി​യ​വീ​ട്ടി​ൽ പു​ളി​ങ്കു​ന്ന് നി​വാ​സി​യും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗ​വു​മാ​ണ്.

സ്ഫോ​ട​ന​ത്തി​ൽ പു​ളി​ങ്കു​ന്ന് നി​വാ​സി​ക​ളാ​യ ക​രി​യി​ൽ​ചി​റ ഏ​ലി​യാ​മ്മ തോ​മ​സ്, കി​ഴ​ക്കേ​ച്ചി​റ വീ​ട്ടി​ൽ കു​ഞ്ഞു​മോ​ൾ, ക​ണ്ണാ​ടി ഇ​ട​പ്പ​റ​ന്പി​ൽ വി​ജ​യ​മ്മ, ക​ണ്ണാ​ടി മ​ല​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ലൈ​ജു​മോ​ന്‍റെ ഭാ​ര്യ ബി​നു, പു​ളി​ങ്കു​ന്ന് മു​പ്പ​തി​ൽ റെ​ജി, ക​ന്നി​ട്ട​ച്ചി​റ​യി​ൽ ബി​ന്ദു സ​തീ​ശ​ൻ എ​ന്നി​വ​രാ​ണ് ആ​ദ്യം മ​രി​ച്ച​ത്. ഒ​രു​മാ​സ​ത്തി​നുശേ​ഷം കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പു​ളി​ങ്കു​ന്ന് കി​ഴ​ങ്ങാ​ട്ടു​ചി​റ ഹ​രി​ദാ​സി​ന്‍റെ ഭാ​ര്യ സ​ര​സ​മ്മ​യും മ​രി​ച്ചു. ആ​റു​പേ​ർ​ക്ക് ആ​ദ്യ​വും സ​ര​സ​മ്മ​യ്ക്ക് പി​ന്നീ​ടും തു​ക ന​ല്കു​ക​യു​മാ​യി​രു​ന്നു.

പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് നാ​ലാം​വാ​ർ​ഡ് മെ​ംബറും ഫാ. ​വ​ലി​യ​വീ​ട്ടി​ലി​ന്‍റെ കു​ടും​ബാം​ഗ​വു​മാ​യ അ​ന്പി​ളി ടി. ​ജോ​സ് സ്ഫോ​ട​ന​ത്തി​ന് ഇ​ര​യാ​യ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ദ​യ​നീ​യ​സ്ഥി​തി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ചാ​രി​റ്റി​ഫ​ണ്ടി​ൽ നി​ന്നും സ​ഹാ​യം ന​ല്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള കാ​യ​ൽ​പ്പു​റം മു​ള​വ​ന​ക്കു​ന്ന് സി​ദ്ധാ​ർ​ഥ​ൻ, പു​ളി​ങ്കു​ന്ന് തോ​ട്ടാ​ത്ത​റ ഓ​മ​ന, പു​ളി​ങ്കു​ന്ന് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ​ചി​റ ഷീ​ല എ​ന്നി​വ​ർ​ക്ക് പ​തി​നാ​യി​രം രൂ​പ വീ​തം സ​ഹാ​യ​വും ന​ല്കി.

അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളാ​യ ബി​ജു വ​ലി​യ​വീ​ട​ൻ, അ​ന്പി​ളി ടി. ​ജോ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തു​ക കൈ​മാ​റി​യ​ത്. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ബി​ന്ദു സ​ന്തോ​ഷ്, ഒൗ​സേ​പ്പ​ച്ച​ൻ വെ​ന്പാ​ടം​ത​റ, സു​ഗ​ത​ൻ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.