ക​രി​മ​ണ​ൽ കൊ​ണ്ടു​പോ​കു​ന്ന ലോ​റി​ക​ൾ ത​ട​ഞ്ഞു, 17 പേ​ർ അ​റ​സ്റ്റി​ൽ
Friday, June 5, 2020 10:25 PM IST
അ​ന്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി​യി​ൽ നി​ന്നും ക​രി​മ​ണ​ൽ കൊ​ണ്ടു​പോ​കു​ന്ന ലോ​റി​ക​ൾ ത​ട​ഞ്ഞു.17 പേ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കാാ​ൻ ശ്ര​മി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നു വ​ഴി​യൊ​രു​ക്കി.
ക​രി​മ​ണ​ൽ കൊ​ണ്ടു​പോ​കു​ന്ന ന​ട​പ​ടി നി​ർ​ത്തിവ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് കെഎം​എ​ലിന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു​ വി​രു​ദ്ധ​മാ​യി മ​ണ​ൽ​നീ​ക്കം തു​ട​ർ​ന്ന​തോ​ടെ അ​ന്പ​ല​പ്പു​ഴ പോ​ലീ​സി​നു പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് ഇന്നലെ രാ​വി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ മ​ണ​ൽ​ക​ട​ത്തു​ന്ന ലോ​റി​ക​ൾ ത​ട​ഞ്ഞ​ത്. തു​ട​ർ​ന്ന് അ​ന്പ​ല​പ്പു​ഴ സി​ഐ കെ. ​മ​നോ​ജിന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ്​ചെ​യ്ത് നീ​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് സം​ഘ​ർ​ഷ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന ധീ​വ​ര​സ​ഭ നേ​താ​ക്ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​രും എ​ത്തി​യ​തോ​ടെ കൂ​ടു​ത​ൽ പോ​ലീ​സ് എ​ത്തി പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് 17 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.
സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​വ​രെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​യ്ക്കാ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചെ​ങ്കി​ലും റി​മാ​ൻ​ഡു ചെ​യ്യ​ണ​മെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ലാ​യി​രു​ന്നു സ​മ​രാ​നു​കൂ​ലി​ക​ൾ. ധീ​വ​ര​സ​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ദി​ന​ക​ര​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ, എ.​എ. ഷു​ക്കൂ​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷ​മാ​ണ് സ​മ​രാ​നു​കൂ​ലി​ക​ൾ ശാ​ന്ത​രാ​യ​ത്.