ജ​ങ്കാ​ർ പി​ഡ​ബ്ല്യു​ഡി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​രം
Saturday, June 6, 2020 10:21 PM IST
മ​ങ്കൊ​ന്പ്: കാ​വാ​ലം ത​ട്ടാ​ശേ​രി ജ​ങ്കാ​ർ സ​ർ​വീ​സ് പി​ഡ​ബ്ല്യു​ഡി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട നീ​ലം​പേ​രൂ​ർ, കാ​വാ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​ണ്‍​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ത്തി. ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ജ​ങ്കാ​ർ ക​ട​വി​ൽ ന​ട​ന്ന സ​മ​രം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​ല​വി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച സ്വ​കാ​ര്യ സ​ർ​വീ​സ് യാ​ത്ര​ക്കാ​രി​ൽ നി​ന്നും, വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും അ​മി​ത നി​ര​ക്കാ​ണ് ഈ​ടാ​ക്കു​ന്ന​ത്. പി​ഡ​ബ്ല്യു​ഡി ജ​ങ്കാ​ർ സ​ർ​വീ​സ് വ​ന്നാ​ൽ ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര സാ​ധ്യ​മാ​കും. വെ​ളി​യ​നാ​ട് ബ്ലോ​ക്കു പ​ഞ്ചാ​യ​ത്ത് ക്ഷേ​മ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ബോ​ബ​ൻ ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് ച​ന്ദ്ര​ൻ, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡന്‍റുമാ​രാ​യ പി.​എ​ൻ ത​ന്പി, ജോ​ഷി കൊ​ല്ലാ​റ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​എം വി​ന​യ​ൻ, കു​ഞ്ഞു​മോ​ൾ വി​ജ​യ​കു​മാ​ർ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ സ​ഖ​റി​യാ​സ് വെ​രു​വി​ശേ​രി, രാ​മ​ച​ന്ദ്ര​ൻ വാ​ഴ​ക്ക​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.