ത​രി​ശു​പാ​ട​ങ്ങ​ളിൽ കൃ​ഷി​യി​റ​ക്കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന്
Monday, June 29, 2020 10:54 PM IST
ചേ​ർ​ത്ത​ല: ത​രി​ശു​പാ​ട​ങ്ങ​ളിൽ കൃ​ഷി​യി​റ​ക്കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് അ​ഗ്രി​മാ​ൻ പ​വ​ർ റി​സ​ർ​ച്ച് ക​ൾ​ച്ച​റ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്. ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ സ്വ​യം​പ​ര്യ​പ്ത ല​ക്ഷ്യ​ത്തി​നാ​യി വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കൃ​ഷി​യി​റ​ക്കു​ക​യാ​ണ്. കൃ​ഷി​യി​ലേ​ക്കു യു​വ​ജ​ന​ങ്ങ​ളെ​യ​ട​ക്കം ആ​ക​ർ​ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ട്ര​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം. ത​രി​ശു​കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ൾ കൃ​ഷി​ക്കാ​യി വി​ട്ടു​ന​ൽ​കാ​ൻ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ത​ട​സ​മു​യ​ർ​ത്തു​ക​യാ​ണെ​ന്ന് ട്ര​സ്റ്റ് ര​ക്ഷാ​ധി​കാ​രി സി.​വി. രാ​ജ​പ്പ​ൻ, പ്ര​സി​ഡ​ന്‍റ് എ​ൻ. വി​ജ​യ​ൻ, വ​യ​ലാ​ർ ധ​ന​ഞ്ജ​യ​ൻ, എ​ൻ. കാ​ർ​ത്തി​കേ​യ​ൻ, ഇ.​കെ. രാ​ജ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.