സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Monday, June 29, 2020 10:54 PM IST
ആ​ല​പ്പു​ഴ: പു​ക​യി​ല വ്യാ​പാ​ര​ത്തി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക പു​ക​യി​ല ചി​കി​ത്സ​യ്ക്കാ​യി സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ക്കു​ന്നു​ണ്ടെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ നി​യ​മ​നി​ർ​മാ​ണം മൂ​ലം പു​ക​യി​ല ഉ​ത്പാ​ദ​ന​വും ഉ​പ​യോ​ഗ​വും നി​രോ​ധി​ക്ക​ണ​മെ​ന്നും ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. ലോ​ക ല​ഹ​രി​വി​രു​ദ്ധ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി സം​ഘ​ടി​പ്പി​ച്ച ’ല​ഹ​രി​യോ​ട് വി​ട​ചൊ​ല്ലി പ്ര​തി​ജ്ഞ​യെ​ടു​ക്കാം’ പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ക്വി​റ്റ് ഇ​ന്ത്യ സ്മാ​ര​ക​ത്തി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു ബേ​ബി പാ​റ​ക്കാ​ട​ൻ.
അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ. ജോ​ണ്‍ മാ​ട​വ​ന ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​ചൊ​ല്ലി. ഇ. ​ഷാ​ബ്ദീ​ൻ, ഹ​ക്കിം മു​ഹ​മ്മ​ദ് രാ​ജ്, ഡി.​ഡി. സു​നി​ൽ​കു​മാ​ർ, ജോ​ർ​ജ് തോ​മ​സ്, ജേ​ക്ക​ബ് എ​ട്ടി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.