പ​ഞ്ച​ദി​ന ജ​ല​സ​ത്യ​ഗ്ര​ഹ​ത്തി​ന് തു​ട​ക്കം
Wednesday, July 1, 2020 10:10 PM IST
മ​ങ്കൊ​ന്പ്: കേ​ര​ള ക​ർ​ഷ​ക സം​ഘം കു​ട്ട​നാ​ട് ഏ​രി​യ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ രാ​മ​ങ്ക​രി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം എ​സി ക​നാ​ലി​ൽ പ​ഞ്ച​ദി​ന ജ​ല സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ചു.

തോ​ട്ട​പ്പ​ള്ളി ലീ​ഡിം​ഗ് ചാ​ന​ലി​ന്‍റെ വീ​തി​യും ആ​ഴ​വും വ​ർ​ധി​പ്പി​ക്കു​ക, ലീ​ഡിം​ഗ് ചാ​ന​ലി​ന്‍റെ വീ​തി​യി​ൽ പൊ​ഴി​മു​ഖം മു​റി​ച്ച് മ​ണ​ൽ നീ​ക്കം ചെ​യ്ത് നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ക, എ​ല്ലാ​വ​ർ​ഷ​വും മേ​യ് മാ​സ​ത്തി​നു​മു​ന്പ് പൊ​ഴി​മു​ഖം മ​ണ്ണു നീ​ക്കി ഒ​ഴു​ക്ക് ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക, സ്പി​ൽ​വേ യു​ടെ പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കു​വാ​ൻ കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി നി​രീ​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ക്കു​ക, എ​സി ക​നാ​ൽ തു​റ​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​യി​രു​ന്ന് സ​മ​രം.

സ​ത്യ​ഗ്ര​ഹം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക സം​ഘം ഏ​രി​യ പ്ര​സി​ഡ​ന്‍റ് പി.​വി. രാ​മ​ഭ​ദ്ര​ൻ അ​ധ്യക്ഷത വഹിച്ചു. ക​ർ​ഷ​ക​സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കു​ന്ന നി​വേ​ദ​ന​ത്തി​ന്‍റെ ഒ​പ്പുശേ​ഖ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന​ത്തെ സ​മ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മൂ​ന്നാംദി​വ​സം സി​പി​എം കു​ട്ട​നാ​ട്ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജി. ​ഉ​ണ്ണി​കൃ​ഷ്ണ​നും നാ​ലാം​ദി​വ​സം തീ​രു​വി​താം​കൂ​ർ ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്രകു​മാ​റും അ​ഞ്ചാം ദി​വ​സം കി​സാ​ൻ സ​ഭ അ​ഖി​ലേ​ന്ത്യ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം ജി. ​വേ​ണു​ഗോ​പാ​ലും ഉ​ദ്ഘാ​ട​നം ചെ​യ്യും.