തോ​ട്ട​ടി​യി​ൽ പു​തി​യ പാ​ലം വേ​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്തം
Friday, July 3, 2020 10:40 PM IST
എ​ട​ത്വ: ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​നെ​യും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ നി​ര​ണം പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന തോ​ട്ട​ടി ക​ട​വി​ൽ പു​തി​യ പാ​ലം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. തോ​ട്ട​ടി പാ​ലം സ​ന്പാ​ദ​ക സ​മി​തി രൂ​പി​ക​രി​ച്ചു.
20 വ​ർ​ഷ​ം മുൻപ് പ​ണി ക​ഴി​പ്പി​ച്ച​താ​ണ് നി​ല​വി​ലു​ള്ള വീ​തി കു​റ​ഞ്ഞ പാ​ലം. പ്ര​ധാ​ന​മ​ന്ത്രി സ​ഡ​ക്ക് യോ​ജ​ന ഗ്രാ​മീ​ണ പ​ദ്ധ​തി പ്ര​കാ​രം വീ​തിയുള്ള റോ​ഡി​ന്‍റെ നി​ർ​മാണം പൂ​ർ​ത്തി​യാ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​യു​ന്നു. പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്നും തൂ​ണു​ക​ൾ ദ്ര​വി​ച്ചും അ​പ​ക​ടാ​വ​സ്ഥ​യി​ലാണ്.
അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​തും സു​ര​ക്ഷി​ത​ത്വ​വും ഇ​ല്ലാ​ത്ത തോ​ട്ട​ടി പാ​ലം പൊ​ളി​ച്ച് ക​ള​ഞ്ഞ് പു​തി​യ പാ​ലം നി​ർ​മിക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ട് വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും ഇ​തി​നോ​ട​കം നി​ര​വ​ധി സ​മ​ര പ​രി​പാ​ടി​ക​ൾ ന​ട​ത്തി. അ​ധി​കൃ​ത​ർ​ക്ക് ന​ല്കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്ന് നി​ല​വി​ലു​ള്ള പാ​ല​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് അ​ടി​യ​ന്തര​മാ​യി സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേശം ന​ല്കി.
കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ആ​വ​ശ്യം നേ​ടി​യെ​ടു​ക്കു​ന്ന​ത് ല​ക്ഷ്യ​മി​ട്ട് കോ​വി​ഡ് 19 പ്രോ​ട്ടോ​ക്കോ​ൾ പൂ​ർ​ണമാ​യും പാ​ലി​ച്ച് ന​ട​ന്ന യോ​ഗ​ത്തി​ൽ ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്രൊ​ട്ട​ക‌്ഷ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ.​ ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ബി തോ​മ​സ്, സു​രേ​ഷ് പി.​ഡി, മ​ത്താ​യി വ​ർ​ഗീസ്, വി​ൻ​സ​ൻ പൊ​യ്യാ​ലു​മാ​ലി​ൽ, പി.​ഒ. മാ​ത്യു, പി.​കെ. ആ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നി​ര​ണം, ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ ര​ക്ഷാ​ധി​കാ​രി​ക​ളും ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള (ചെ​യ​ർ​മാ​ൻ), റോ​ബി തോ​മ​സ് (പ്ര​സി​ഡ​ന്‍റ് ), അ​ഡ്വ.​സി.​പി.​ സൈ​ജേ​ഷ്, മ​ത്താ​യി വ​ർഗീസ് , വാ​സു (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), വി​ൻ​സ​ണ്‍ പൊ​യ്യാ​ലു​മാ​ലി​ൽ (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), പി.​ഡി. സു​രേ​ഷ് (ക​ണ്‍​വീ​ന​ർ) എ​ന്നി​വ​ര​ട​ങ്ങി​യ 17 അം​ഗ സ​മി​തി​യാ​ണ് രൂ​പി​ക​രി​ച്ച​ത്.