യു​വ കൂ​ട്ടാ​യ്മ​യു​ടെ വീ​ഡി​യോ ആ​ൽ​ബം
Saturday, July 4, 2020 10:20 PM IST
ആ​ല​പ്പു​ഴ: കൊ​റോ​ണ പ്ര​തി​രോ​ധ​നി​യ​ന്ത്ര​ണ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ വീ​ഡി​യോ ആ​ൽ​ബം. കോ​വി​ഡ് 19 ഒ​രു ധൂ​മ​കേ​തു എ​ന്നു പേ​രി​ട്ട ആ​ൽ​ബ​ത്തി​ന്‍റെ പ്ര​കാ​ശ​നം ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ നി​ർ​വ​ഹി​ച്ചു. എ​ഡി​എം വി. ​ഹ​രി​കു​മാ​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എ​ൽ. അ​നി​ത കു​മാ​രി, ശി​ര​സ്ത​ദാ​ർ ഒ.​ജെ. ബേ​ബി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. മം​ഗ​ലം ശി​വ​ൻ ര​ചി​ച്ച് ബി​സി ഹ​രി​ദാ​സ് സം​വി​ധാ​നം ചെ​യ്ത സ​മൂ​ഹ ഗാ​ന ആ​ൽ​ബ​ത്തി​ൽ അ​ഷ്ന, ഐ​സ​ക്ക്, സ്മി​ത എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ. സ്വ​ന്തം നി​ല​യ്ക്ക് സ്വ​മേ​ധ​യാ ഒ​രു​ക്കി​യ ആ​ൽ​ബം കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ്ര​തി​രോ​ധ​നി​യ​ന്ത്ര​ണ​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യ ആ​ശ​യ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​ക​രി​ക്കു​മെ​ന്ന് യു​വ കൂ​ട്ടാ​യ്മ പ്ര​ത്യാ​ശി​ച്ചു.